
തിരുവനന്തപുരം: മുക്കോലയിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിൽ വ്യാജ ബോംബ് ഭീഷണി. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പിന്നാലെ ഡോഗ് സ്ക്വാഡും പൊലീസും എത്തി പരിശോധന നടത്തി ഭീഷണി വ്യാജമാണെന്ന് ബോധ്യപ്പെട്ടു. രാവിലെ ഏഴോടെയാണ് ബാങ്കിൽ ഇ മെയിൽ വഴി ഭീഷണി സന്ദേശം എത്തിയത്. രാവിലെ മെയിൽ ചെക് ചെയ്ത മാനേജർ ആണ് സന്ദേശം കാണുന്നത്. ബാങ്കിനുളളിൽ ബോംബ് വച്ചിട്ടുണ്ട്. 11.00 മണിക്ക് പൊട്ടിത്തെറിക്കും. അതിനാൽ ജീവനക്കാർ 10.30 ന് മുൻപേ ബാങ്കിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നുമായിരുന്നു ഭീഷണി.
ഇതോടെ ജീവനക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങി. പൊലീസിൽ അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി സുരക്ഷ ഒരുക്കി. രഞ്ജൻ ബാബു എന്നയാളുടെ മെയിൽ ഐഡിയിൽ നിന്നുമാണ് സന്ദേശം അയച്ചിരിക്കുന്നത്. ബോംബ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. രാഷ്ട്രീയവും എൽടിടി പരാമർശവുമടക്കം പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് കത്തിലുള്ളതെന്നാണ് വിവരം. ബാങ്കിന് മുകളിലായി വിഴിഞ്ഞത്തെ തുറമുഖ കമ്പനിയിലേക്ക് ചരക്കു നീക്കം നടത്തുന്ന ഷിപ്പിംഗ് കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. ഇവിടെയും ബോംബ് സ്ക്വാഡ് പരിശോധന നടത്തി.അസി. ജനറൽ മാനേജറുടെ പരാതിയിൽ കേസെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam