
കൊച്ചി: വ്യാജ ഫോറൻസിക് ലാബ് റിപ്പോർട്ടുകൾ ഉണ്ടാക്കാൻ വളരെ എളുപ്പമാണെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. സംസ്ഥാനത്തെ ഫോറൻസിക് ലാബ് പ്രവർത്തിക്കുന്നത് ക്രൈം ബ്രാഞ്ച് എഡിജിപിയുടെയും കേന്ദ്ര ഫോറൻസിക് ലാബുകൾ പ്രവർത്തിക്കുന്നത് സിബിഐയുടെയും കീഴിലാണെന്ന് അവർ കുറ്റപ്പെടുത്തി.
പല കേസുകളിലും അന്വേഷണ സംഘങ്ങൾ തന്നെ വ്യാജ ഫോറൻസിക് റിപ്പോർട്ടുകൾ ഉണ്ടാക്കിയ സംഭവങ്ങളുണ്ട്. ഫോറൻസിക് ലാബുകളെ സ്വതന്ത്രമാക്കിയാലേ ഇതിന് പരിഹാരമാകൂ. പല പൊലീസ് ഉദ്യോഗസ്ഥരും പത്രക്കാരെ മദ്യവും കശുവണ്ടിയും നൽകി സ്വാധീനിക്കുന്നുണ്ട്. ഇവർ കള്ളക്കേസുകൾ നിർമിച്ചെടുക്കുന്നു. പ്രശസ്തരായ ചിലർ പ്രതികളാവുമ്പോൾ പൊലീസിന് എങ്ങിനെ കള്ളക്കേസുകൾ ഉണ്ടാകാൻ കഴിയുന്നുവെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ഇവർ കള്ളക്കേസുകൾ നിർമിച്ചെടുക്കുകയാണ്. പ്രശ്സതരായ പൊലീസിന് അങ്ങിനെ കഴിയുമെന്നും ശ്രീലേഖ പറഞ്ഞു.
ഫോറൻസിക് സയൻസ് റിപ്പോർട്ട് നിഷ്പക്ഷമായിരിക്കണം. എങ്കിൽ അതിനെ പ്രത്യേകം പൊലീസിന് പുറത്ത് നിർത്തണം. വളരെ നാളുകൾക്ക് മുൻപ് ഈ ആവശ്യം ഉന്നയിച്ച് താൻ റിപ്പോർട്ട് നൽകിയതാണ്. പല തരത്തിലുള്ള പഠനം നടത്തി പല തരത്തിലുള്ള റിപ്പോർട്ട് കൊടുത്തു. ആരും ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞ മുൻ ഡിജിപി വളരെ എളുപ്പമാണ് തിരിമറികൾ നടത്താനെന്ന് ആവർത്തിച്ച് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam