13 കാരിയുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐ ജയ്മോനെ സ്ഥലം മാറ്റി

Published : Jul 09, 2026, 02:35 PM IST
koodal police station

Synopsis

പത്തനംതിട്ടയിലെ 13 കാരിയുടെ വ്യാജ പരാതിയിൽ കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ നടപടി. കൂടൽ എസ്ഐ ജയ്മോനെ സ്ഥലം മാറ്റി. സിഐക്കെതിരായ നടപടി ഡിഐജി ഉടൻ തീരുമാനിക്കും. കോന്നി സിഐയാണ് കൂടൽ സ്റ്റേഷന്റെ ചുമതല നിർവഹിച്ചിരുന്നത്.

പത്തനംതിട്ട: പത്തനംതിട്ടയിലെ 13 കാരിയുടെ വ്യാജ പരാതിയിൽ കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ നടപടി. കൂടൽ എസ്ഐ ജയ്മോനെ സ്ഥലം മാറ്റി. സിഐക്കെതിരായ നടപടി ഡിഐജി ഉടൻ തീരുമാനിക്കും. കോന്നി സിഐയാണ് കൂടൽ സ്റ്റേഷന്റെ ചുമതല നിർവഹിച്ചിരുന്നത്.

അച്ചടക്ക നടപടി ശുപാർശ ചെയ്തുള്ള റിപ്പോർട്ട് എസ്പി ഡിഐജിക്ക് നൽകിയിട്ടുണ്ട്. വകുപ്പുതല അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. 13കാരിയുടെ വ്യാജ പീഡന പരാതിയെ തുടർന്നാണ് ആറുപേരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ ഹൃദ്രോഗിയായ 20കാരനെ പൊലീസ് മർദ്ദിച്ചെന്ന പരാതി ആഭ്യന്തരമന്ത്രിക്ക് ഉൾപ്പെടെ കുടുംബം നൽകിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് എസ്ഐക്കെതിരെ നടപടി വന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടാന വരില്ല, പക്ഷെ പണം വരും; ആനശല്യം രൂക്ഷമായ ഇടങ്ങളിൽ കർഷകർക്കായി കെ.വി.കെ ഇഞ്ചിപ്പുൽ കൃഷി അവതരിപ്പിക്കുന്നു
'ദേശാഭിമാനി മുഖ്യമന്ത്രി വായിക്കുന്നത് നല്ല കാര്യം, മറ്റു പത്രങ്ങളും വായിക്കണം, ഐടി വകുപ്പ് സംബന്ധിച്ചും പുകമറയുണ്ടാക്കി'; സതീശനെതിരെ പിണറായി