കുടുംബവഴക്കിനിടെ അമ്മ ബോധരഹിതയായി വീണു, സംഭവം അറിഞ്ഞെത്തിയ അനുജൻ ചേട്ടനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു, പിന്നാലെ അറസ്റ്റിൽ

Published : May 11, 2026, 10:53 PM IST
family dispute turns violent in vizhinjam brother hacked

Synopsis

കുടുംബതർക്കത്തിനിടയിൽ സഹോദരനെ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച യുവാവിനെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കുടുംബതർക്കത്തിനിടയിൽ സഹോദരനെ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച യുവാവിനെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ടൗൺഷിപ്പ് ഉന്നതിയിൽ മുഹമ്മദ് ആഷിക് (25) ആണ് പിടിയിലായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സഹോദരൻ അഹമ്മദ് ഹാഷിമിനെ (30) തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​പരിക്കേറ്റ അഹമ്മദ് ഹാഷിം വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ള വ്യക്തിയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇയാൾ അമ്മയോടും സഹോദരിയോടും വഴക്കിടുകയും, ഇതിനിടയിൽ അമ്മ ബോധരഹിതയായി വീഴുകയും ചെയ്തു. തുടർന്ന് അമ്മയെ വിഴിഞ്ഞം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു.

​വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മുഹമ്മദ് ആഷിക്കും അഹമ്മദ് ഹാഷിമും തമ്മിൽ അവിടെവെച്ച് വീണ്ടും സംഘർഷമുണ്ടായി. ഇരുവരും മുൻകരുതലായി ആയുധങ്ങൾ കൈവശം വെച്ചിരുന്നു. തർക്കം രൂക്ഷമായതോടെ മുഹമ്മദ് ആഷിക് തന്‍റെ കൈവശമുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ചേട്ടനെ ആക്രമിക്കുകയായിരുന്നു. ​പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണെന്ന് കോവളം പൊലീസ് വ്യക്തമാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു, ജനപ്രിയ ബ്രാൻഡുകൾക്ക് 10 മുതൽ 50 രൂപവരെ കുറഞ്ഞു
10 വർഷത്തെ ക്ലിഫ് ഹൗസ് താമസത്തിന് വിരാമം, പശുക്കളെയും മാറ്റിയെന്ന് വിവരം, പിണറായിയുടെ വീ‌ടുമാറ്റത്തിൽ പ്രതിപക്ഷ നേതൃസ്ഥാനവും ചർച്ചയാകുന്നു!