സിബിഐ അന്വേഷണം വേണം: വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയിലേക്ക്

Published : Nov 02, 2019, 11:35 AM IST
സിബിഐ അന്വേഷണം വേണം: വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയിലേക്ക്

Synopsis

രണ്ടുദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ ഇതിനുള്ള അപ്പീൽ ഫയൽ ചെയ്യും. ഇതിനുള്ള നടപടികൾ  തുടങ്ങിയിട്ടുണ്ടെന്നും പെൺകുട്ടികളുടെ അമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

പാലാക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മരിച്ച പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു. 

രണ്ടുദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ ഇതിനുള്ള അപ്പീൽ ഫയൽ ചെയ്യും. ഇതിനുള്ള നടപടികൾ  തുടങ്ങിയിട്ടുണ്ടെന്നും പെൺകുട്ടികളുടെ അമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹൈക്കോടതിയിലെ അഭിഭാഷകരെ നേരില്‍ കണ്ട് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കും. അന്വേഷണത്തിന് വേണ്ട എല്ലാ സഹായവും ചെയ്തു തരാം എന്ന് മുഖ്യമന്ത്രി തങ്ങള്‍ക്ക് നേരിട്ട് ഉറപ്പ് തന്നിട്ടുണ്ട്. 

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പോകുമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറ‌ഞ്ഞെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ അക്രമിക്കുന്നതിന് തൊട്ടുമുമ്പ് ശ്രീലക്ഷ്മി എന്ന യുവതിയുമായി പൾസർ സുനി സംസാരിച്ചു, ഇവരെ സാക്ഷിയാക്കിയില്ല; പ്രൊസിക്യൂഷന് വിശദീകരണമില്ലെന്ന് കോടതി
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉന്നതർ ആരൊക്കെ? വിശദമായ ചോദ്യം ചെയ്യലിന് ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും