കൊയ്തെടുത്ത നെല്ല് കൃഷിഭവന് മുന്നിൽ ഉപേക്ഷിച്ച് കർഷകന്റെ പ്രതിഷേധം

Published : Mar 18, 2023, 01:04 PM IST
കൊയ്തെടുത്ത നെല്ല് കൃഷിഭവന് മുന്നിൽ ഉപേക്ഷിച്ച് കർഷകന്റെ പ്രതിഷേധം

Synopsis

22 ദിവസത്തിലധികമായി നെല്ല് കൊയ്തു കഴിഞ്ഞിട്ടെന്നാണ് രാഗേഷ് പറയുന്നത്

പാലക്കാട് : നെല്ല് സംഭരണം വൈകുന്നതിൽ നാല് ഏക്കറിലായി കൊയ്തെടുത്ത നെല്ല് കൃഷിഭവന് മുന്നിൽ ഉപേക്ഷിച്ച് കർഷകന്റെ പ്രതിഷേധം. പാലക്കാട് കാവശ്ശേരിയിൽ കാവശേരി കൃഷിഭവന് മുന്നിലാണ് കർഷകൻ്റെ പ്രതിഷേധം. കാവശേരി സ്വദേശി രാഗേഷാണ് നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധവുമായി വന്നത്. നാല് ഏക്കറിൽ നിന്ന് കൊയ്തെടുത്ത നെല്ല് കൃഷിഭവന് മുന്നിൽ ഉപേക്ഷിച്ചു. 22 ദിവസത്തിലധികമായി കൊയ്തു കഴിഞ്ഞിട്ടെന്ന് രാഗേഷ് പറയുന്നു. അതേ സമയം നടപടി ക്രമത്തിൽ വീഴ്ച വന്നിട്ടില്ലെന്നും മിൽ അലോട്ട്മെൻ്റ് നടന്നെന്നും കാവശേരി കൃഷി ഓഫീസർ വ്യക്തമാക്കി.

Read More : വിവാഹം കഴിക്കാമെന്ന് ഉറപ്പ്, പിന്നെ കാലുമാറ്റം: കൊല്ലത്ത് 17 കാരിയുടെ ആത്മഹത്യയിൽ സുഹൃത്ത് പിടിയിൽ

PREV
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു