
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ വിള ഇന്‍ഷുറന്‍സിന് സംസ്ഥാനത്ത് തണുപ്പന്‍പ്രതികരണം. മഴക്കാല വിളകള്‍ ഇന്‍ഷൂര്‍ ചെയ്യാനുളള സമയമവസാനിക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കുമ്പോഴും പല കര്‍ഷകരും പദ്ധതിയെക്കുറിച്ച് അറിഞ്ഞിട്ടില്ല. വ്യവസ്ഥകള്‍ കഠിനമായതാണ് കേന്ദ്ര പദ്ധതിയുടെ പരിമിതിയെന്ന് സംസ്ഥാന കൃഷിവകുപ്പ് പറയുന്നു.
കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ വിള ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് അറിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വിള ഇന്‍ഷൂര്‍ ചെയ്യാനായി പുതിയ രണ്ട് സര്‍ക്കാര്‍ പദ്ധതികളാണുള്ളത്. ഇതില്‍,മഴ ആശ്രയിച്ചുളള ഖാരിഫ് വിളകള്‍ ഇന്‍ഷൂര്‍ചെയ്യാനുളള സമയ പരിധി ഈ മാസം 31 ന് അവസാനിക്കും. പ്രമുഖ പത്രങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനി പരസ്യം നല്‍കിയതല്ലാതെ പദ്ധതിക്കായി സംസ്ഥാന കൃഷിവകുപ്പ് കാര്യമായ പ്രചാരണം നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് സംസ്ഥാന വിള ഇന്‍ഷുറന്‍സില്‍ 2,53068 കര്‍ഷകര്‍ അംഗങ്ങളായപ്പോള്‍ കേന്ദ്ര വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേര്‍ന്നത് 26000ത്തോളം പേര്‍മാത്രമാണ്. സംസ്ഥാന വിള ഇന്‍ഷൂറന്‍സില്‍27 വിളകള്‍ക്ക് സംരക്ഷണം നല്‍കുമ്പോള്‍ പ്രധാനമന്ത്രി ഫസല്‍ബീമ യോജനയിലും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സിലും ഏതാനും വിളകള്‍ക്കു മാത്രമെ സംരക്ഷണമുളളൂ. പദ്ധതികള്‍ക്ക് പ്രീമിയം തുക കൂടുതലുമാണ്.
എന്നാല്‍, വിളനാശമുണ്ടായാല്‍ കാര്‍ഷിക വായ്പകള്‍ക്ക് സംരക്ഷണം കിട്ടുമെന്നതും നഷ്ടപരിഹാരത്തുക കൂടുതലാണെന്നതും കേന്ദ്ര പദ്ധതിയുടെ നേട്ടമാണ്. നടീല്‍തടസ്സപ്പെട്ടാല്‍പോലും നഷ്ടപരിഹാരത്തിന് അര്‍ഹതയുമുണ്ട്. സംസ്ഥാന വിള ഇന്‍ഷുറന്‍സ് പ്രോല്‍സാഹനത്തിനായി ജൂലൈ ആദ്യവാരം കൃഷിവകുപ്പ് പ്രത്യേക ദിനാചരണം അടക്കം നടത്തിയിരുന്നു. എന്നാല്‍ കേന്ദ്രപദ്ധതികള്‍ക്കുവേണ്ടി ഏതെങ്കിലും തരത്തിലുള്ള പ്രചാരണ പരിപാടികള്‍ നടത്തിയതുമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam