നിലപാട് കടുപ്പിച്ച് കർഷകർ; വിദഗ്ധസമിതി രൂപീകരിച്ചാൽ സഹകരിക്കില്ല

By Web TeamFirst Published Jan 12, 2021, 9:23 AM IST
Highlights

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവ് വരാനിരിക്കെയാണ് കർഷകർ നിലപാട് വ്യക്തമാക്കിയത്. ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുതിയ ഹര്‍ജി ഉള്‍പ്പെടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. 

ദില്ലി: സുപ്രീംകോടതി നിയോഗിക്കുന്ന സമിതിയുമായി സഹകരിക്കില്ലെന്ന് പഞ്ചാബിലെ കർഷകസംഘടനകൾ. വിഷയം സർക്കാരിനും കർഷകർക്കും ഇടയിലാണെന്നും നിയമം റദ്ദാക്കാതെ സ്റ്റേ ചെയ്തിട്ട് കാര്യമില്ലെന്നുമാണ് കർഷക സംഘടനകളുടെ നിലപാട്. നിലപാട് കർഷകസംഘടനകൾ അഭിഭാഷകരെ അറിയിച്ചു. 

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവ് വരാനിരിക്കെയാണ് കർഷകർ നിലപാട് വ്യക്തമാക്കിയത്. ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുതിയ ഹര്‍ജി ഉള്‍പ്പെടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. 

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ സുപ്രീംകോടതി ഇന്നലെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി നിരീക്ഷണങ്ങള്‍ക്ക് പിന്നാലെ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലും നിയമം പിന്‍വലിക്കില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നു. 

ദില്ലി അതിര്‍ത്തികളിലെ കര്‍ഷക സമരം 47ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 

click me!