Latest Videos

കാട്ടുപന്നി ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വലഞ്ഞ് കർഷകർ; വെടിവെക്കാന്‍ അനുമതിയുണ്ട്, പക്ഷേ....

By Web TeamFirst Published Dec 15, 2022, 7:02 AM IST
Highlights

 കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നികളെ വെടിവെക്കാൻ അനുമതി ഉണ്ടെങ്കിലും കടമ്പകൾ കഠിനമാണ്. പന്നിയെ വെടിവെച്ചിട്ടാലും തീരാത്ത സങ്കീർണ്ണതകളിലാണ് കർഷകർ.

തിരുവനന്തപുരം: കാട്ടുപന്നി ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വലയുകയാണ് കർഷകർ. കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നികളെ വെടിവെക്കാൻ അനുമതി ഉണ്ടെങ്കിലും കടമ്പകൾ കഠിനമാണ്. പന്നിയെ വെടിവെച്ചിട്ടാലും തീരാത്ത സങ്കീർണ്ണതകളിലാണ് കർഷകർ.

കയ്യില്‍ ലൈസന്‍സുള്ള ഒരു തോക്കും കാട്ടുപന്നിയെ വെടിവെക്കാനുള്ള അനുമതിയും കര്‍ഷകന്‍ തന്നെ സംഘടിപ്പിക്കാമെന്നുവെച്ചാലോ അതിനും വർഷങ്ങളോളം കാത്തിരിക്കണ. അത് വരെയുള്ള നഷ്ടവും സഹിക്കണം.പന്നി എന്തായാലും അതുവരെ  കാത്തിരിക്കില്ല. ഇതു കൊണ്ടും പ്രശ്‌നം തീരുന്നില്ല, വെടിവെക്കാന്‍ പോകുന്ന കാട്ടുപന്നി മുലയൂട്ടുന്നതല്ലെന്ന് ഉറപ്പുവരുത്തണം. വെടിയേല്‍ക്കുന്നത് കാടിന്റെ അതിരിന്
പുറത്താണെന്ന് ഉറപ്പ് വരുത്തണം. രാത്രി മുഴുവന്‍ വെടിവെച്ചിട്ട പന്നിയുടെ ജഡത്തിന് കാവലിരിക്കണം. പിറ്റേന്ന് ഉദ്യോഗസ്ഥരെത്തുന്നത് വരെ പന്നിയുടെ ദേഹത്ത് നിന്ന് ഒരു കഷ്ണം മാംസം എങ്കിലും അടർന്നാൽ കര്‍ഷകന്‍ അഴിയെണ്ണേണ്ടി വരും.

2017 മുതല്‍ 2021 വരെ , കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 6087 കാട്ടുപന്നിയാക്രമണങ്ങള്‍ ആണ്. പന്നിയാക്രമണത്തിൽ പരിഹാരത്തിനായി സർക്കാരിന് ആകെ കിട്ടിയത് 10,669 അപേക്ഷകള്‍. ഇതില്‍ 6651 അപേക്ഷകള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ബാക്കിയുള്ളവര്‍ ഇപ്പോഴും ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ചുരുക്കത്തിൽ ഒരു ഉത്തരവ് കൊണ്ട് കർഷകന്റെ ഉറക്കം നഷ്ടപ്പെട്ടത് മാത്രം മെച്ചം. ഇങ്ങനെ ജീവനും ജീവിതോപാധിയും നഷ്ടപ്പെട്ട്, വന്യമൃഗാക്രമണങ്ങൾ മൂലം ആളൊഴി‌ഞ്ഞ ഗ്രാമങ്ങൾ ഒന്നും രണ്ടുമല്ല എന്നതാണ് യാഥാർത്ഥ്യം. 

Read Also: ശബരിമല: തിരക്ക് തുടരുന്നു,മന്ത്രിമാരുടെ നേതൃത്വത്തിൽ അവലോകനയോഗം പമ്പയിൽ,സൗകര്യങ്ങളില്ലാതെ നിലക്ക

 

click me!