കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവർമാർക്ക് പൊലീസ് മർദ്ദനം; തൊഴിലാളികൾ പ്രതിഷേധത്തിൽ, കൊയ്ത്ത് മുടങ്ങി

By Web TeamFirst Published Apr 9, 2020, 10:07 AM IST
Highlights

മതിയായ രേഖകൾ കാണിച്ചിട്ടും പൊലീസ് മർദ്ദിക്കുകയായിരുന്നെന്നാണ് തൊഴിലാളികളുടെ പരാതി. തൊഴിലാളികൾ പ്രതിഷേധത്തിലായതോടെ 600 ഏക്കർ പാടത്തെ കൊയ്ത്ത് മുടങ്ങി.

തൃശ്ശൂർ: തൃശ്ശൂർ അരിമ്പൂരിൽ കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവർമാർക്ക് പൊലീസിന്റെ മർദ്ദനം. മതിയായ രേഖകൾ കാണിച്ചിട്ടും പൊലീസ് മർദ്ദിക്കുകയായിരുന്നെന്നാണ് തൊഴിലാളികളുടെ പരാതി. തൊഴിലാളികൾ പ്രതിഷേധത്തിലായതോടെ 600 ഏക്കർ പാടത്തെ കൊയ്ത്ത് മുടങ്ങി.

പാടത്തേക്ക് ബൈക്കിൽ വരികയായിരുന്ന തൊഴിലാളികളെ പൊലീസ് തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു.കുമരേശൻ, ശക്തി, വെങ്കിടേഷ് എന്നിവർക്കാണ് പരിക്കേറ്റത്. വലപ്പാട് എസ്‌ഐ വിക്രമന്റെ നേതൃത്വത്തിലാണ്് തങ്ങളെ മർദ്ദിച്ചതെന്നാണ് തൊഴിലാളികൾ പറയുന്നത്. പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാതെ കൊയ്ത്തിനിറങ്ങില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.
 

click me!