പീഡന പരാതിയിൽ സനൂഫ് ജയിലിൽ കിടന്നു, പിണക്കം മാറി അടുത്തിട്ട് ദിവസങ്ങൾ മാത്രം;ഫസീലയുടെ കൊലയ്ക്ക് പിന്നിൽ വിരോധം

Published : Nov 28, 2024, 06:23 PM ISTUpdated : Nov 28, 2024, 06:27 PM IST
പീഡന പരാതിയിൽ സനൂഫ് ജയിലിൽ കിടന്നു, പിണക്കം മാറി അടുത്തിട്ട് ദിവസങ്ങൾ മാത്രം;ഫസീലയുടെ കൊലയ്ക്ക് പിന്നിൽ വിരോധം

Synopsis

പ്രതി കര്‍ണ്ണാടകയിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടിയ വിവരം. മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയാണ് ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ടത്. കൂടെ മുറിയെടുത്ത തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശി അബ്ദുള്‍ സനൂഫിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസ്സില്‍ പ്രതിക്കായി അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും പൊലീസ് വ്യാപിപ്പിച്ചു. പ്രതി കര്‍ണ്ണാടകയിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടിയ വിവരം. മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയാണ് ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ടത്. കൂടെ മുറിയെടുത്ത തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശി അബ്ദുള്‍ സനൂഫിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

അബ്ദുള്‍ സനൂഫിനായി പൊലീസ് അന്വേഷണം തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലേക്കാണ് പൊലീസ് വ്യാപിപ്പിച്ചത്. അബ്ദുള്‍ സനൂഫിനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ഫസീലയും അബ്ദുള്‍ സനൂഫും എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ചൊവ്വാഴ്ച്ച ഫസീലയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഈ സംഭവത്തിന് തലേന്ന് രാത്രി തന്നെ അബ്ദുള്‍ സനൂഫ് ലോഡ്ജില്‍ നിന്ന് പോയിരുന്നു. പിന്നീട് ഇയാളെ കുറിച്ച് വിവരമില്ല. ഇയാള്‍ ഉപയോഗിച്ച കാര്‍ ചൊവ്വാഴ്ച രാത്രി തന്നെ പാലക്കാട് വെച്ച് പൊലീസ് കണ്ടെത്തി. 

ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് ഫസീല കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് മുഹമ്മദ് സനൂഫിനെതിരെ ഭാരതീയ ന്യായ സംഹിത103 (1) പ്രകാരം കൊലപാതകത്തിന് പൊലീസ് കേസെടുത്തു. നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസ്. ഫസീല നല്‍കിയ പീഡന പരാതിയില്‍ അബ്ദുള്‍ സനൂഫ് നേരത്തെ ജയിലില്‍ കിടന്നിട്ടുണ്ട്. ഈ വിരോധമാണോ കൊലപാതക കാരണമെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പിണക്കത്തിലായ ഇരുവരും വീണ്ടും അടുത്തിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂവെന്നാണ് പൊലീസിന് കിട്ടിയ വിവരം. 

വീട്ടിലെ സിസിടിവി പരിശോധിച്ച ഗൾഫ് മലയാളി ഞെട്ടി, ദൃശ്യങ്ങൾ പൊലീസിന് അയച്ചു, പിടിയിലായത് മൂന്ന് മോഷ്ടാക്കൾ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗണേഷ് കുമാർ വിവാദം; ഒത്തുതീര്‍പ്പാക്കുമ്പോഴും സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍, മുഖ്യമന്ത്രിയെ ഉന്നമിട്ട് പ്രതിപക്ഷം
രാജിയില്ല! ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീർപ്പാക്കി ഗണേഷ് കുമാര്‍; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു