ഫാഷൻ ഗോൾഡ് തട്ടിപ്പ്: കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ കമറുദ്ദീനെ ചോദ്യം ചെയ്യാൻ അനുമതി

Published : Nov 26, 2020, 03:07 PM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ കമറുദ്ദീനെ ചോദ്യം ചെയ്യാൻ അനുമതി

Synopsis

പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത 13 കേസുകളിൽ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. 

കണ്ണൂർ: ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ മഞ്ചേശ്വരം എംഎൽഎയും കേസിലെ മുഖ്യപ്രതിയുമായ എംസി കമറുദ്ദീനെ ചോദ്യം ചെയ്യാൻ അനുമതി. പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത 13 കേസുകളിൽ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. ക്രൈം ബ്രാഞ്ച് സംഘം നാളെ കണ്ണൂർ സെൻട്രൽ ജയിലിലെത്തി കമറുദ്ദീനെ ചോദ്യം ചെയ്യും.

റിമാൻഡിൽ കഴിയവേ. നേരത്തെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം സി കമറുദ്ദീൻ എംഎൽഎക്ക് ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ആൻജിയോഗ്രാം പരിശോധനയിൽ ഹൃദ്രോഗം കണ്ടെത്തി. തുടർന്ന് എംഎൽഎയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. നെഞ്ചുവേദനയെ തുടർന്നാണ് എംഎൽഎയെ പരിയാരം മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഉദ്ഘാടന സമ്മേളനം, അവൾക്കൊപ്പമാണ് കേരളം എന്ന് സജി ചെറിയാന്‍
ഭർത്താവും മക്കളും മൊഴി മാറ്റി; കൊല്ലത്ത് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് രക്ഷ; കോടതി വെറുതെ വിട്ടു