ആലപ്പുഴയില്‍ ഏഴ് വയസുകാരിക്ക് അച്ഛന്‍റെ ക്രൂര മര്‍ദ്ദനം; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു

Published : Jul 10, 2021, 11:21 AM ISTUpdated : Jul 10, 2021, 12:19 PM IST
ആലപ്പുഴയില്‍ ഏഴ് വയസുകാരിക്ക് അച്ഛന്‍റെ ക്രൂര മര്‍ദ്ദനം; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു

Synopsis

പത്തിയൂർ സ്വദേശി രാജേഷിനെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുകാരി വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.  

ആലപ്പുഴ: ആലപ്പുഴ പത്തിയൂരിൽ മദ്യലഹരിയിൽ ഏഴു വയസുകാരിയെ അച്ഛൻ ക്രൂരമായി മർദ്ദിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ  രാജേഷിനെ കരീലകുളങ്ങര പൊലീസ് കസ്റ്റഡിയിൽ എടുത്തു.

സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നമുണ്ടാക്കുന്ന ആളാണ് രാജേഷെന്നാണ് പൊലീസ് പറയുന്നു. ഇന്നലെയും മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിട്ടു. തർക്കം മുറുകിയപ്പോൾ മൂന്നു കുട്ടികളിൽ ഇളയ മകളെ കാലിൽ തൂക്കി നിലത്ത് അടിക്കുകയായിരുന്നു. തലയിടിച്ച് വീണ കുട്ടിയെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പുലർച്ചെ ഒന്നരയോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തലയ്ക്കുള്ളിൽ രക്തസ്രാവം ഉണ്ടായതോടെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി രാജേഷിനെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കുട്ടിയുടെ അമ്മയുടേതടക്കം വിശദമായ മൊഴിയെടുത്ത ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് കരീലകുളങ്ങര പൊലീസ് അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്