ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിക്കുന്ന ആശയങ്ങളുടെ ഉത്സവം അഗോറ തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. തിരുവനന്തപുരം കനകക്കുന്നിൽ വൈകിട്ട് 3 മണിക്ക് മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ശശി തരൂർ, ബുക്കർ ജേതാവ് ബാനു മുഷ്താഖ്, ജനിതക ശാസ്ത്രജ്ഞൻ അഡ്രിയാൻ വുൾഫ്സൺ എന്നിവരും പങ്കെടുക്കും. ചർച്ചാ വേദികൾ രാവിലെ 10 മണി മുതൽ സജീവമാകും. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ അതിഥികൾ അനന്തപുരിയിലേക്ക് എത്തും.