ലോകകപ്പ് ആവേശത്തിനിടെ വൈറൽ പ്രഖ്യാപനവുമായി ഒരു പച്ചക്കറി വ്യാപാരി; സ്പെയിൻ കപ്പടിച്ചാൽ നാട്ടുകാർക്ക് സൗജന്യ മന്തി

Published : Jul 19, 2026, 11:06 PM IST
World Cup free Mandi

Synopsis

വൈറൽ പ്രഖ്യാപനവുമായി അമ്പലവയലിലെ ഒരു പച്ചക്കറി വ്യാപാരി. തന്‍റെ പ്രിയപ്പെട്ട ടീം സ്പെയിൻ കപ്പിൽ മുത്തമിട്ടാൽ, നാളെ അമ്പലവയലിലെ തന്‍റെ നാട്ടുകാർക്ക് മന്തി വിരുന്നൊരുക്കുമെന്നാണ് പ്രഖ്യാപനം.

വയനാട്: ഫുട്ബോൾ ലോകകപ്പ് ആവേശത്തിനിടെ വൈറൽ പ്രഖ്യാപനവുമായി അമ്പലവയലിലെ ഒരു പച്ചക്കറി വ്യാപാരി. തന്‍റെ പ്രിയപ്പെട്ട ടീം സ്പെയിൻ കപ്പിൽ മുത്തമിട്ടാൽ, നാളെ അമ്പലവയലിലെ തന്‍റെ നാട്ടുകാർക്ക് മന്തി വിരുന്നൊരുക്കുമെന്നാണ് പ്രഖ്യാപനം.

ഫുട്ബോൾ ലോകകപ്പ് ആരവങ്ങൾക്കിടയിൽ അമ്പലവയൽ ടൗണിൽ ഇപ്പോൾ ചർച്ചാവിഷയം ഒരു പ്രത്യേക വാഗ്ദാനമാണ്. സ്പെയിൻ ടീമിന്റെ കടുത്ത ആരാധകനായ അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീർ സീസൺ ആണ് വേറിട്ട പ്രഖ്യാപനം നടത്തിയത്. തന്റെ പ്രിയപ്പെട്ട ടീം സ്പെയിൻ ഈ ലോകകപ്പിൽ ചാമ്പ്യന്മാരായാൽ, ടൗണിലെ മുഴുവൻ ആളുകൾക്കും താൻ മന്തി വിളമ്പുമെന്നാണ് ഷജീറിന്‍റെ ഉറപ്പ്.

സ്പെയിനിന്റെ ഓരോ വിജയത്തിലും തുടക്കം മുതൽ വലിയ ആവേശം പ്രകടിപ്പിച്ച ഷജീറിന്‍റെ വാഗ്ദാനം വെറും വാഗ്ദാനമായല്ല നാട്ടുകാർ കാണുന്നത്. തന്റെ ടീം കിരീടം നേടുമെന്ന അടിയുറച്ച വിശ്വാസത്തിലാണ് അദ്ദേഹം. ഏതായാലും ഈ മന്തി വാഗ്ദാനം ഇപ്പോൾ അമ്പലവയലുകാരുടെ ഫുട്ബോൾ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്. അമ്പലവയലുകാർക്ക് നാളെ ഫ്രീയായി മന്തി കഴിക്കാൻ സ്പെയിൻ കപ്പടിക്കുമോ? കാത്തിരിക്കാം ആവേശകരമായ ആ ഫൈനലിനായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിവാദങ്ങൾക്കൊടുവിൽ മഞ്ഞുരുകുന്നു; കെഎസ്‍യു സംസ്ഥാന അധ്യക്ഷനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കി മുഖ്യമന്ത്രി
വിദ്യാര്‍ത്ഥികള്‍ക്ക് ഹാപ്പി ന്യൂസ്; അവധി പ്രഖ്യാപനത്തിന് പിന്നാലെ പുതിയ ഉത്തരവ്, പരീക്ഷകൾ മാറ്റി സർവകലാശാലകൾ