
പുതുപ്പള്ളി: അൻപതാണ്ടു കൊണ്ട് പുതുപ്പള്ളി മണ്ഡലത്തിൽ കോടിക്കണക്കിനു രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഉമ്മൻ ചാണ്ടി നടപ്പിലാക്കിയത്. ഇനി എന്തു വികസനമാണ് വേണ്ടതെന്ന് പറഞ്ഞാൽ നടപ്പാക്കാമെന്നാണ് ഉമ്മൻചാണ്ടി പുതുപ്പള്ളിക്കാർക്ക് നൽകുന്ന വാക്ക്.
കോട്ടയത്തെ കുഗ്രാമങ്ങളിലൊന്നായിരുന്ന പുതുപ്പള്ളി ലോകമെങ്ങും അറിയുന്നത്. ഉമ്മൻ ചാണ്ടിയിലൂടെയാണ്. മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ആയപ്പോഴും പുതുപ്പള്ളിയെ മറന്നില്ല. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം എന്നിങ്ങനെ എല്ലാ മേഖലയിലും വൻ വികസനങ്ങൾ എത്തിച്ചു. ഉ
ന്നത വിദ്യാഭ്യാസ രംഗത്തിൻറെ ഒരു ഹബ്ബാക്കി തന്നെ ഇവിടം മാറ്റി. ഇതിനായി നൂറേക്കറോളം സ്ഥലത്ത് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളി സ്ഥാപിച്ചു. പൂനെ ഫിലം ഇൻസ്റ്റിറ്റ്യൂട്ടിനോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെ പള്ളിക്കത്തോട്ടിൽ കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്.
തലപ്പാടിയിൽ സ്കൂൾ ഓഫ് മെഡിക്കൽ സയൻസ്. ഇതിനു പുറമെ ഐച്ച്ആർഡിഇ കോളജും സ്കൂളുമൊക്കെ ഇവിടുണ്ട്. റോഡുകളുടെ വികസനം എടുത്തു പറയേണ്ടതാണ്. പതിനഞ്ചോളം പാലങ്ങൾ. വൻകിട വ്യവസായങ്ങൾ കുറവാണെങ്കിലും മീനടം സ്പിന്നിംഗ് മിൽ, കോട്ടയം ഇൻറഗ്രേറ്റഡ് പവർ ലൂം, പൂവൻ തുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നിവയൊക്കെ മണ്ഡലത്തിലുണ്ട്.
പത്തോളം വൻകിട ജല വിതരണ പദ്ധതികളും നിരവധി ചെറുകിട പദ്ധതികളും കുടിവെള്ളത്തിനായുണ്ട്. എന്നാലും ഇതുപോരെന്നാണ് ഉമ്മൻചാണ്ടി പറയുന്നത്. അലോപ്പതി, ഹോമിയോ ആയൂർവേദ ആശുപത്രികൾ, പോലീസ് സ്റ്റേഷനുകൾ, കെഎസ്ഇബി സെക്ഷൻ ഓഫീസുകൾ എന്നിവയും മണ്ഡലത്തിലെല്ലായിടത്തുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam