സ്കൂളുകളിൽ ലഹരി വിരുദ്ധ ജാഗ്രതാ സമിതികൾ രൂപീകരിച്ചതായി മന്ത്രി എംബി രാജേഷ്; അധ്യാപകർ വഴി ലഹരിക്കെതിരെ പോരാട്ടം

Published : Mar 11, 2025, 01:46 PM IST
സ്കൂളുകളിൽ ലഹരി വിരുദ്ധ ജാഗ്രതാ സമിതികൾ രൂപീകരിച്ചതായി മന്ത്രി എംബി രാജേഷ്; അധ്യാപകർ വഴി ലഹരിക്കെതിരെ പോരാട്ടം

Synopsis

അക്രമവാസന കാണിക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ പഠിച്ച് ശാസ്ത്രീയ മാർഗ്ഗം സ്വീകരിക്കും. കുട്ടികൾക്കിടയിൽ കുറ്റകൃത്യങ്ങൾ ഉയരുന്നതിനെ മനഃശാസ്ത്രപരമായി സമീപിക്കണമെന്നും മന്ത്രി

തിരുവനന്തപുരം: അതേസമയം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ജാഗ്രതാ സമിതികൾ രൂപീകരിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ അറിയിച്ചു. കണ്ടെത്തുക, അറിയിക്കുക, പരിഹാരം കാണുക എന്ന നിലയിൽ പ്രവർത്തന രീതി രൂപീകരിച്ചുവെന്നും. കുട്ടികളുടെ നിരീക്ഷണത്തിന് വിദ്യാർത്ഥികളുടെ ക്ലബ്ബുകളും രൂപീകരിച്ചതായും മന്ത്രി അറിയിച്ചു. 

അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. അധ്യാപകർ വഴി ലഹരിക്കെതിരെ പോരാട്ടം നടത്തുകയാണ് ലക്ഷ്യം. റിപ്പബ്ലിക്ക് ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിവസങ്ങളിൽ ലഹരിക്കെതിരെ പ്രത്യക പരിപാടി സംഘടിപ്പിക്കും. എക്സൈസ് വകുപ്പുമായി ചേർന്ന് വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അക്രമവാസന കാണിക്കുന്ന കുട്ടികളെ കുട്ടിക്കുറ്റവാളികൾ എന്ന് ചാപ്പ കുത്തണോ എന്ന് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. ഇത്തരക്കാരുടെ മാനസികാവസ്ഥ പഠിച്ചു ശാസ്ത്രീയ മാർഗ്ഗം സ്വീകരിക്കും.  കുട്ടികൾക്കിടയിൽ കുറ്റകൃത്യങ്ങൾ ഉയരുന്നതിനെ മനഃശാസ്ത്രപരമായി സമീപിക്കണമെന്നും വയലൻസ് ലഹരിയായി മാറുന്നുവെന്നും മന്ത്രി പറഞ്ഞു. സിനിമ, വെബ്  സീരീസ് എന്നിവയെല്ലാം ഇതിന് കാരണമാകുന്നു. ക്യാമ്പസുകളിലെ അരാഷ്ട്രീയവാദമാണ് വയലൻസിന്റെ മഹത്വവത്കരണത്തിന് കാരണം. നേതൃത്വം ഇല്ലാത്ത ആൾക്കൂട്ടം അക്രമം ലഹരിയാക്കുകയാണെന്നും എംബി രാജേഷ് നിയമസഭയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ
രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്