
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ എത്തിക്കാൻ പ്രയത്നിക്കുമെന്നും തനിക്ക് ഈ അവസരം തന്ന യുഡിഎഫ് സർക്കാരിന് നന്ദിയെന്നും ചലച്ചത്രി അക്കാദമി ചെയർമാൻ രവീന്ദ്രൻ. തനിക്ക് ചലച്ചിത്ര മേളകളുമായി 40 വർഷത്തെ ബന്ധമുണ്ട്. തന്നെ ഏൽപ്പിച്ചത് ഒരു വലിയ ദൗത്യമാണ്. കഴിവിന്റെ പരമാവധി നൽകും. അഭിനയിച്ചതിൽ കൂടുതൽ കൊമേഴ്സിൽ സിനിമയാണെന്നും രവീന്ദ്രൻ പറഞ്ഞു.
കൊമേഴ്സിൽ ചിത്രങ്ങളിൽ മാത്രമല്ല അഭിനയിച്ചിട്ടുള്ളത്. നിരവധി മേളകൾ സംഘടിപ്പിച്ച അനുഭവമുണ്ട്. ഭാരിച്ച ഉത്തരവാദിത്വമാണിത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഐഎഫ്കെയുടെ ഭാഗമായിട്ടുണ്ടെന്നും രവീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ സർക്കാർ നിയോഗിച്ചു. പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ. തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമായ രവീന്ദ്രന്റെ നേതൃത്വത്തിൽ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ പറഞ്ഞു.
നടൻ സലിം ഹസ്സന്‍, യുവ സംവിധായകൻ ജോഫിന്‍ ടി ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാവും. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്കുമാർ, സലിം ഹസ്സന്‍, ബി. രാകേഷ്, സജീവന്‍ അന്തിക്കാട്, ജോഫിന്‍ ടി ചാക്കോ, സക്കരിയ, ആർഎസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂര്‍ ജോസ്, എ കബീർ, സാബു ശങ്കര്‍ ഷെര്‍ഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തി ജനറല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam