'കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നു'; 'ഏറ്റുമുട്ടല്‍' ഇനി സുപ്രീം കോടതിയിൽ, ഹര്‍ജി നല്‍കി കേരളം

Published : Dec 13, 2023, 07:50 AM IST
 'കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നു'; 'ഏറ്റുമുട്ടല്‍' ഇനി സുപ്രീം കോടതിയിൽ, ഹര്‍ജി നല്‍കി കേരളം

Synopsis

ഭരണഘടനയുടെ 131 ആം അനുച്ഛേദം അനുസരിച്ചാണ് ഹർജി നല്‍കിയത്. സാമ്പത്തികസ്ഥിതിയിൽ കേന്ദ്രവും കേരളവും തമ്മിലെ ഏറ്റുമുട്ടലിനിടെയാണ് സംസ്ഥാനം നിയമപോരും തുടങ്ങുന്നത്.

തിരുവനന്തപുരം:കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് വ്യക്തമാക്കി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി കേരള സര്‍ക്കാര്‍. വായ്പാ പരിധി വെട്ടിക്കുറച്ചതടക്കമുള്ള നടപടികളിൽ ഇടപടെണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഭരണഘടനയുടെ 131 ആം അനുച്ഛേദം അനുസരിച്ചാണ് ഹർജി നല്‍കിയത്. സാമ്പത്തികസ്ഥിതിയിൽ കേന്ദ്രവും കേരളവും തമ്മിലെ ഏറ്റുമുട്ടലിനിടെയാണ് സംസ്ഥാനം നിയമപോരും തുടങ്ങുന്നത്. സംസ്ഥാനത്തിൻറെ സാമ്പത്തിക സ്വയംഭരണാവകാശത്തിൽ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം.

വായ്പാ പരിധി ഇല്ലാത്ത അധികാരം ഉപയോഗിച്ച് വെട്ടിക്കുറച്ച് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നാണ് ഹർജിയിലെ വിമർശനം.ഭരണഘടന വിഭാവനം ചെയ്യുന്ന ധനകാര്യ ഫെ‍ഡറിലസം കേന്ദ്രം പടിപടിയായി തകർക്കുന്നുവെന്നും കേന്ദ്രത്തിൻറെ കടമെടുപ്പിന് പരിധികൾ ഇല്ലാതിരിക്കെയാണ് കേരളത്തെ ഞെരുക്കുന്നതെന്നും ഹര്‍ജിയിലുണ്ട്. ബജറ്റിന് പുറത്ത് അടിസ്ഥാന സൗകര്യവികസനത്തിനായി രൂപീകരിച്ച കിഫ്ബി വഴിയുള്ള ധനസമാഹരണത്തെയും സംസ്ഥാനത്തിന്‍റെ ബാധ്യതയാക്കി മാറ്റിയതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. അടിയന്തിരമായി 26000 കോടി സമാഹരിക്കാൻ അനുവദിച്ചില്ലെങ്കിൽ സംസ്ഥാന അതീവ ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ തർക്കമുണ്ടെങ്കിൽ സുപ്രീം കോടതിക്ക് ഇടപെടാമെന്ന 131 ആം അനുച്ഛേദം അടിസ്ഥാനമാക്കിയാണ് കേരളത്തിൻറെ ഹർജി.

അടുത്തിടെ ഭരണഘടനാപരമായി സംസ്ഥാനത്തിൻറെ തലവനായ ഗവർണർക്കെതിരെ ബില്ലുകൾ തടഞ്ഞുവെക്കുന്നതിൽ കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതിൽ അനുകൂല വിധിയുണ്ടായതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരായ കേരളത്തിൻറെ നിയമപോരാട്ടം. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ ഗവർണ്ണർ സംസ്ഥാന സർക്കാറിൻറെ നിലപാട് തേടിയിരിക്കെയാണ് കേന്ദ്രത്തെ വിമർശിച്ചുള്ള സംസ്ഥാനത്തിൻറെ നീക്കം. മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻറെ ഉപദേശത്തിൻറെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിൻറെ ഹർജി.

ശബരിമലയില്‍ തിരക്കിന് നേരിയ ശമനം, നിലയ്ക്കലും സ്ഥിതി സാധാരണ നിലയിലേക്ക്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സിപിഎം പിബിയുടെ തലപ്പത്ത് നരേന്ദ്ര മോദിയോ? സഖാവിനെയും സംഘിയേയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ'; സജി ചെറിയാനെ പിണറായി തിരുത്താത്തതിലും ഷാഫിയുടെ ചോദ്യം
ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് ചാണ്ടി ഉമ്മന്‍റെ തിരിച്ചടി; 'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ, തിരുത്തട്ടെ'