
തിരുവനന്തപുരം : സെക്രട്ടറിയേറ്റ് ഗേറ്റിൽ മുഖ്യമന്ത്രിയുടെ ചിത്ര മടങ്ങിയ കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചതിന് സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ പിഴ അടച്ചു. 5600 രൂപയാണ് സംഘടന നഗരസഭക്ക് പിഴയായി നൽകിയത്. അനധികൃത ഫ്ലക്സ് വച്ചതിന് സംഘടന പ്രസിഡൻറ് പി.ഹണിയെയും, പ്രവർത്തകനായ അജയകുമാറിനെയും പൊലീസ് പ്രതി ചേർത്തിരുന്നു. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ ഫ്ലക്സ് വച്ചതിൽ നടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരായ നേതാക്കളെ പ്രതി ചേർത്തത്. ഫ്ലക്സ് സ്ഥാപിച്ചത് അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും നേരത്തെ നിയോഗിച്ചിരുന്നു. പിഴ അടച്ച് നടപടി ലഘൂകരിക്കാനാണ് സംഘടനയുടെ നീക്കം. ഫ്ലക്സ് സ്ഥാപിച്ചതിൽ വിശദീകരണം നൽകാൻ ഒരാഴ്ചത്തെ സമയം സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദമായതിന് പിന്നാലെ ഫ്ലക്സ് നഗരസഭ നീക്കം ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam