പയ്യന്നൂരിൽ ഷോപ്പിംഗ് മാളിൽ വൻ തീപിടുത്തം

Web Desk   | Asianet News
Published : Mar 20, 2020, 01:48 PM ISTUpdated : Mar 20, 2020, 01:58 PM IST
പയ്യന്നൂരിൽ ഷോപ്പിംഗ് മാളിൽ വൻ തീപിടുത്തം

Synopsis

പയ്യന്നൂർ ഷോപ്രിക്‌സ് ഷോപ്പിംഗ് മാളിലാണ് തീപിടുത്തമുണ്ടായത്. പത്ത് അഗ്നിശമനസേനാ യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. 

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ ഷോപ്പിംഗ് മാളിൽ വൻ തീപിടുത്തം. പയ്യന്നൂർ ഷോപ്രിക്‌സ് ഷോപ്പിംഗ് മാളിലാണ് തീപിടുത്തമുണ്ടായത്. പത്ത് അഗ്നിശമനസേനാ യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. 

ഷോർട് സർക്യൂട്ടാണ് തീപിടുത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പയ്യന്നൂർ പുതിയബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ അടുത്താണ് ഈ ഷോപ്പിംഗ് മാൾ. മാളിന്റെ മുകൾഭാഗത്തേക്ക് തീ പടരുകയാണെന്നാണ് വിവരം. തൊട്ടടുത്ത കെട്ടിടത്തിലേക്കും തീ പടരുന്നുണ്ട്. 

മാളിൽ നിന്ന് മുഴുവൻ ആളുകളെയും പൊലീസെത്തി ഒഴിപ്പിച്ചു. മൂന്ന് നില കെട്ടിടത്തിന്റെ ടെറസ് ഷീറ്റ് ഉപയോഗിച്ച് മറച്ച് പാചകശാലയാക്കിയിരുന്നു. കെട്ടുകണക്കിന് വിറകാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഒരു സിലിണ്ടറും ഇവിടെ പൊട്ടിത്തെറിച്ചതായി സൂചനയുണ്ട്. ഗുരുതര സുരക്ഷാവീഴ്ചയാണ് ഉണ്ടായതെന്ന് റീജിയണൽ ഫയർ ഓഫീസർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

updating....
 

PREV
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക