ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ തീപ്പിടിത്തം; ഒരു കിടപ്പ് മുറിയും ഹാളും കത്തി നശിച്ചു

Published : Aug 24, 2019, 08:39 AM ISTUpdated : Aug 24, 2019, 10:16 AM IST
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ തീപ്പിടിത്തം; ഒരു കിടപ്പ് മുറിയും ഹാളും കത്തി നശിച്ചു

Synopsis

സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുഞ്ഞും ജോലിക്കാരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരെ ഫയർ ഫോഴ്സ് എത്തി പുറത്തെത്തിച്ചു. 

കൊച്ചി:  ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ തീപ്പിടിത്തം. പുലർച്ചെ രണ്ടേകാലോടെ ഇടപ്പള്ളിയിലെ വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്. വീടിന്റെ താഴത്തെ നിലയിലെ ഒരു കിടപ്പ് മുറിയും ലിവിംഗ് റൂമും പൂർണമായും കത്തി നശിച്ചു. സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുഞ്ഞും രണ്ട് ജോലിക്കാരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരെ ഫയർ ഫോഴ്സ് എത്തി പുറത്തെത്തിച്ചു.

വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. തൃക്കാക്കര, ഗാന്ധിനഗര്‍ എന്നി നിലയങ്ങളിലെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്. ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളുമുള്‍പ്പടെ ഉള്ളവരെ ഏണി ഉപയോ​ഗിച്ച് ജനാല വഴിയാണ് പുറത്തെത്തിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ