അമ്പലമുക്കില്‍ ഹോട്ടലില്‍ തീപിടുത്തം; ജനറേറ്ററിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം

Published : Apr 27, 2021, 04:35 PM ISTUpdated : Apr 27, 2021, 05:04 PM IST
അമ്പലമുക്കില്‍ ഹോട്ടലില്‍ തീപിടുത്തം; ജനറേറ്ററിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം

Synopsis

ഹോട്ടൽ ജീവനക്കാരെ താമസിപ്പിച്ചിരുന്ന സ്ഥലത്തെ ജനറേറ്ററിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് ഉടനെത്തി തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി.

തിരുവനന്തപുരം: അമ്പലമുക്കിലുള്ള ഹോട്ടലിൽ തീപിടുത്തം. സ്പെയ്സ് റെസ്റ്റോറന്‍റിന്‍റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. ഹോട്ടൽ ജീവനക്കാരെ താമസിപ്പിച്ചിരുന്ന സ്ഥലത്തെ ജനറേറ്ററിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് ഉടനെത്തി തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി.

മൂന്നാം നിലയിലുണ്ടായിരുന്ന സാധനങ്ങള്‍ പൂർണ്ണമായും കത്തി നശിച്ചു. പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ മൂന്നുേപേരെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം തീപിടുത്തമുണ്ടായ സ്ഥലത്ത് അനധികൃതമായ അടുക്കള പ്രവർത്തിച്ചുവെന്നും ആരോപണമുണ്ട്. ടെറസ് അടച്ചുകെട്ടിയാണ് അവിടെ അടുക്കള പ്രവർത്തിച്ചിരുന്നതെന്നും അയൽവാസികള്‍ ആരോപിച്ചു. അനധികൃത നിർമ്മാണമാണോയെന്ന് പരിശോധിക്കുമെന്ന് സ്ഥലം സന്ദർശിച്ച എംഎൽഎ വി കെ പ്രശാന്ത് പറഞ്ഞു.

 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി