സംസ്ഥാനത്ത് 4095 കെട്ടിടങ്ങളിൾ അഗ്നിസുരക്ഷ സംവിധാനങ്ങളില്ല; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jun 13, 2019, 12:16 PM IST
Highlights

8611 കെട്ടിടങ്ങളിൽ അഗ്നിശമന സേന നടത്തിയ പരിശോധനയിലാണ് 4095 കെട്ടിടങ്ങളിൽ  മതിയായ സുരക്ഷ സംവിധാനങ്ങളിലെന്ന് കണ്ടെത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് 4095 കെട്ടിടങ്ങളിൽ  മതിയായ സുരക്ഷ സംവിധാനങ്ങളിലെന്ന് കണ്ടെത്തൽ. വര്‍ദ്ധിച്ച് വരുന്ന തീപ്പിടുത്തങ്ങളുടെ പശ്ചാത്തലത്തിൽ 8611 കെട്ടിടങ്ങളിൽ അഗ്നിശമന സേന നടത്തിയ പരിശോധനയിലാണ് 4095 കെട്ടിടങ്ങളിൽ  മതിയായ സുരക്ഷ സംവിധാനങ്ങളിലെന്ന് കണ്ടെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിച്ച കണക്കാണിത്. 

സുരക്ഷ ഒരുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലാ ദുരന്ത നിരവാരണ അതോററ്റിക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ദേശീയ ബിൽഡിംഗ് കോഡിലെ ആവശ്യമായ നിർദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി അഗ്നിരക്ഷാ സേവന നിയമം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!