പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിട പറഞ്ഞിട്ട് ഒരു വ‍ർഷം

Published : Mar 06, 2023, 08:46 AM IST
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിട പറഞ്ഞിട്ട് ഒരു വ‍ർഷം

Synopsis

മതകാര്യങ്ങളും രാഷ്ട്രീയവും സൗമ്യതയോടെ മുന്നോട്ട് കൊണ്ടുപോയ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ പാർട്ടിക്ക് വഴികാട്ടിയായി.

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം. സൗമ്യതയും ലാളിത്യവും പാണ്ഡിത്യവും കൊണ്ട്അണികളുടെ മനസിലിടം നേടിയ നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. 2009- ല്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തോടെയാണ് ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷ പദവിയിലെത്തുന്നത്. 

മതകാര്യങ്ങളും രാഷ്ട്രീയവും സൗമ്യതയോടെ മുന്നോട്ട് കൊണ്ടുപോയ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ പാർട്ടിക്ക് വഴികാട്ടിയായി. 12 വര്‍ഷക്കാലം കേരളത്തിലെ വലിയൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്തിരുന്നപ്പോള്‍ ആത്മീയ ലാളിത്യം തന്നെയായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. ആയിരത്തോളം മഹല്ലുകളുടെ ഖാസിയായി. നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും അനാഥാലയങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാനായി.

കുടുംബത്തിനും അടുപ്പക്കാരും അദ്ദേഹത്തെ ആറ്റപ്പൂ എന്ന പേരില്‍ വിളിച്ചു. കടന്നു പോയ പല നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലും ഹൈദരലി തങ്ങളുടെ സാന്നിധ്യം ആഗ്രഹിച്ചിരുന്നെന്ന് സഹോദരനും ലീഗ് സംസ്ഥാന അധ്യക്ഷനുമായ സാദിഖലി ശിഹാബ് തങ്ങള്‍ പറയുന്നു. ഹൈദരലി ശിഹാബ് തങ്ങളുെടെ മുഖത്ത് എപ്പോഴുമുണ്ടാകുന്ന ചിരിയും ഇടപെടലുകളും സാധരണക്കാരോടുള്ള അനുകമ്പയും ഇപ്പോഴും പാണക്കാട് കുടുംബാംഗങ്ങളുടെയും അണികളുടെയും മനസുകളില്‍ ജീവിക്കുന്നു,
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യ രണ്ട് മണിക്കൂറിൽ 8.82 % പോളിംഗ്; രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര
ലൈംഗിക വൈകൃത കുറ്റവാളികളെ 'വെൽ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ല; മുഖ്യമന്ത്രി