ആദ്യ ഇവിഎം വോട്ടെടുപ്പ്, പരിചയസമ്പന്നരെ തറപറ്റിച്ച് ചെറുപ്പക്കാരൻ, തിരുവനന്തപുരത്ത് വിജയിച്ചത് കരുണാകരതന്ത്രം

Published : Mar 15, 2024, 12:30 PM ISTUpdated : Mar 15, 2024, 12:42 PM IST
ആദ്യ ഇവിഎം വോട്ടെടുപ്പ്, പരിചയസമ്പന്നരെ തറപറ്റിച്ച് ചെറുപ്പക്കാരൻ, തിരുവനന്തപുരത്ത് വിജയിച്ചത് കരുണാകരതന്ത്രം

Synopsis

ബിജെപിയുടെ ഒ രാജഗോപാലും സിപിഐയുടെ കണിയാപുരം രാമചന്ദ്രനും കളം നിറഞ്ഞപ്പോൾ യുവാവിനെ അവതരിപ്പിച്ച് മണ്ഡലം നിലനിർത്തിയ കരുണാകരതന്ത്രം വിജയിച്ച തെരഞ്ഞെടുപ്പാണത്.

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് ആദ്യമായി വോട്ടെടുപ്പ് നടന്നത് തിരുവനന്തപുരത്താണ്. 1999ലെ തെരഞ്ഞെടുപ്പിലായിരുന്നു അത്. ബിജെപിയുടെ ഒ രാജഗോപാലും സിപിഐയുടെ കണിയാപുരം രാമചന്ദ്രനും കളം നിറഞ്ഞപ്പോൾ യുവാവിനെ അവതരിപ്പിച്ച് മണ്ഡലം നിലനിർത്തിയ കരുണാകരതന്ത്രം വിജയിച്ച തെരഞ്ഞെടുപ്പാണത്.

1982ൽ നോർത്ത് പറവൂരിൽ പരീക്ഷിച്ചെങ്കിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ലോക്സഭയിൽ ആദ്യമായി ഉപയോഗിക്കുന്നത് 1999ലാണ്. കേരളത്തിൽ തിരുവനന്തപുരം നഗരവാസികൾക്കാണ് ലോക്സഭയിലേക്ക് ആദ്യമായി വോട്ടിംഗ് യന്ത്രത്തിൽ വോട്ട് ചെയ്യാൻ അവസരം കിട്ടിയത്. തീ പാറുന്ന മത്സരമായിരുന്നു അന്ന് തലസ്ഥാനത്തെ മണ്ഡലത്തിൽ. കെ വി സുരേന്ദ്രനാഥിന് ശേഷം മണ്ഡലം പിടിക്കാൻ 1999ൽ തിരുവനന്തപുരത്ത് സിപിഐ നിയോഗിച്ചത് തീപ്പോരി പ്രാസംഗികൻ കണിയാപുരം രാമചന്ദ്രനെയായിരുന്നു. ജയിച്ചാൽ കേന്ദ്രമന്ത്രിയെന്ന പ്രഖ്യാപനവുമായി ഒ രാജഗോപാലിനെ ബിജെപിയും കളത്തിലിറക്കി. കെ കരുണാകരൻ മുകുന്ദപുരത്തേക്ക് മാറിയതോടെ തിരുവനന്തപുരത്ത് ആരാകും സ്ഥാനാർത്ഥിയെന്ന ചർച്ച സജീവമാകുമ്പോഴാണ് കരുണാകരൻ തന്നെ ഒരു ചെറുപ്പക്കാരന്റെ പേര് പറഞ്ഞത്. യൂത്ത് കോൺഗ്രസ് നേതാവ് വി എസ് ശിവകുമാർ.

സുരേഷ് ഗോപിയുടെ റോഡ് ഷോ അന്തിക്കാട്, മുന്നിലതാ സുനിൽ കുമാറിന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്, ശേഷം...

1991ലെ സിപിഐ സ്ഥാനാർത്ഥി ഇ ജെ വിജയമ്മ പാർട്ടിയോട് കലഹിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം പരീക്ഷണാടിസ്ഥാനത്തിൽ നഗര പ്രദേശത്താണ് നടപ്പാക്കിയത്. ആര് ജയിച്ചാലും അസാധു പരാജയപ്പെടുമെന്ന പ്രചാരണവുമായാണ് വോട്ടിംഗ് യന്ത്രത്തെ ഉദ്യോഗസ്ഥർ പരിചയപ്പെടുത്തിയത്. സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ടർമാരെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ എങ്ങനെ വോട്ട് ചെയ്യണമെന്ന് പഠിപ്പിച്ചു. ഒടുവിൽ മുതിർന്ന നേതാക്കളെ പരാജയപ്പെടുത്തി വി എസ് ശിവകുമാർ പാർലമെന്റിലേക്ക്. 14,485 വോട്ടിന്റെ ഭൂരിപക്ഷം. സിപിഐ വിമത സ്ഥാനാർത്ഥി ഇ ജെ വിജയമ്മ നേടിയ 19652 വോട്ടാണ് കണിയാപുരത്തെ തറപറ്റിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിയറ്റ്നാം കപ്പലുമായി ഇടിച്ച് അപകടം: ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നു
സ്പീഡ് ബോട്ട് എടുത്ത് കൊച്ചി തീരത്ത് അടുപ്പിച്ച ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തി, അറസ്റ്റിലായ മാധ്യമ പ്രവർത്തകർ റിമാൻഡിൽ