വിഴിഞ്ഞത്തേക്ക് ആദ്യ കപ്പൽ ചൈനയിൽ നിന്ന്, ഒക്ടോബർ നാലിനെത്തും: മന്ത്രി അഹമ്മദ് ദേവർകോവിൽ

Published : Sep 11, 2023, 05:11 PM ISTUpdated : Sep 11, 2023, 05:48 PM IST
വിഴിഞ്ഞത്തേക്ക് ആദ്യ കപ്പൽ ചൈനയിൽ നിന്ന്, ഒക്ടോബർ നാലിനെത്തും: മന്ത്രി അഹമ്മദ് ദേവർകോവിൽ

Synopsis

ആകെ നിർമ്മിക്കേണ്ട പുലിമുട്ടിന്റെ മുക്കാൽഭാഗവും പൂർത്തിയായി. ബർത്ത് നിർമാണവും അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞത്ത്‌ ആദ്യ കപ്പൽ ഒക്ടോബർ 4ന് എത്തുമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. അന്നേ ദിവസം വൈകിട്ട് നാലിന് കേന്ദ്ര തുറമുഖമന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും നേതൃത്വത്തിൽ സ്വീകരണമൊരുക്കുമെന്ന് തുറമുഖ മന്ത്രി പറഞ്ഞു. തുറമുഖത്തിന് ആവശ്യമുള്ള വലിയ ക്രെയിനുകളുമായി ചൈനയിൽ നിന്നുള്ള കപ്പലാണ് ആദ്യമെത്തുന്നത്. ഷാങ്ഹായി തുറമുഖത്ത് നിന്ന് വിഴിഞ്ഞം തുറമുഖത്തേക്കാണ് ആദ്യ കപ്പലിന്റെ യാത്ര. തുറമുഖത്തിനായി ആകെ നിർമ്മിക്കേണ്ട പുലിമുട്ടിന്റെ മുക്കാൽഭാഗവും പൂർത്തിയായിട്ടുണ്ട്. ബർത്ത് നിർമാണവും അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞത്ത് ആദ്യ കപ്പൽ ഒക്ടോബർ 4 ന് എത്തും

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത