
തിരുവനന്തപുരം: ദത്തു പോയ കുഞ്ഞിനായി പോരാട്ടം നടത്തുന്ന അനുപമയ്ക്കും (anupama) അജിത്തിനുമെതിരെ (ajith) ആരോപണവുമായി അജിത്തിൻ്റെ മുൻഭാര്യ രംഗത്ത്. അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് (child welfare committee ) കൈമാറിയതെന്നാണ് ഇവരുടെ ആരോപണം.
അനുപയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയത്. ഡിവോഴ്സ് കിട്ടിയാൽ കുഞ്ഞുമായി അജിത്തിനൊപ്പം പോകുമെന്ന് അനുപമ പറഞ്ഞെന്ന് അവരുടെ പിതാവ് പറഞ്ഞു. തുടർന്ന് താൻ അനുപമയെ വീട്ടിൽ പോയി കണ്ടു. ആ സമയത്ത് അനുപമ അബോധാവസ്ഥയിൽ ആയിരുന്നില്ല. അജിത്തുമായി താൻ ഡിവോഴ്സിന് തയ്യാറല്ലെന്ന് അനുപമയോട് താൻ പറഞ്ഞു. താൻ ഡിവോഴ്സ് കൊടുക്കില്ലെന്ന് പറഞ്ഞ ശേഷമാണ് കുഞ്ഞിനെ കൈമാറാനുള്ള സമ്മതപത്രത്തിൽ അനുപമ ഒപ്പിട്ടത്. ആ രേഖ അനുപമയുടെ അച്ഛൻ തനിക്ക് കാണിച്ചു തന്നതാണെന്നും അജിത്തിന്റെ മുൻഭാര്യ നസിയ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ നസിയയുടെ ആരോപണങ്ങൾ തള്ളി അനുപമയും അജിത്തും രംഗത്തെത്തി. നസിയുയടെ ആരോപണങ്ങൾക്ക് പിന്നിൽ സിപിഎമ്മും പിതാവുമാണെന്ന് അനുപമ പറഞ്ഞു. തൻ്റെ പിതാവ് ജയചന്ദ്രൻ നസിയയ്ക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇപ്പോൾ ഉള്ള വിവാദങ്ങളിൽ ശ്രദ്ധ തിരിക്കാനാണ് നസിയയെ രംഗത്തിറക്കിയിരിക്കുന്നതെന്നും അനുപമ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam