ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത രാജ്യത്തെ ആദ്യവനിത പൊലീസ് സ്റ്റേഷന്‍ സുവര്‍ണ ജൂബിലി നിറവില്‍, കേരളത്തിന് ആഭിമാനം

Published : Oct 19, 2023, 10:14 AM ISTUpdated : Oct 19, 2023, 10:25 AM IST
ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത രാജ്യത്തെ ആദ്യവനിത പൊലീസ് സ്റ്റേഷന്‍ സുവര്‍ണ ജൂബിലി നിറവില്‍, കേരളത്തിന് ആഭിമാനം

Synopsis

കോഴിക്കോട് പാവമണി റോ‍ഡിൽ 1973ലാണ് വനിത പൊലീസ് സ്റ്റേഷൻ തുറന്നത്.പരാതിക്കാരും പ്രതികളും സ്ത്രീകളാകുന്ന കേസുകളിൽ സവിശേഷ ശ്രദ്ധ വേണമെന്ന് ലക്ഷ്യമിട്ടായിരുന്നു തുടക്കം.

കോഴിക്കോട്: സുവർണ ജൂബിലി നിറവിൽ രാജ്യത്തെ ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ. കോഴിക്കോട് പാവമണി റോ‍ഡിൽ 1973ൽ ആരംഭിച്ച പൊലീസ് സ്റ്റേഷൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. സുവർണ ജൂബിലിയോടനുബന്ധിച്ച് 10 ദിവസത്തെ പരിപാടികളാണ് സ്റ്റേഷനിൽ സംഘടിപ്പിക്കുന്നത്. പരാതിക്കാരും പ്രതികളും സ്ത്രീകളാകുന്ന കേസുകളിൽ സവിശേഷ ശ്രദ്ധ വേണമെന്ന് ലക്ഷ്യമിട്ടായിരുന്നു സ്റ്റേഷന്‍റെ തുടക്കം.

ചരിത്രത്തിലിടമുള്ള പൊലീസ് സ്റ്റേഷന്‍റെ  വാർഷികം ഗംഭീര ആഘോഷമാക്കുകയാണ് സിറ്റി പൊലീസ്. ആദ്യ ദിവസം 50 പോലീസുകാരുടെ രക്തദാനം. രണ്ടാം ദിനം കാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകി. എന്ത് പ്രശ്നമുണ്ടെങ്കിലുമിങ്ങോട്ട് പോന്നോളാൻ ധൈര്യം കൊടുക്കുകയാണ് എസ്ഐ. മെഡിക്കൽ ക്യാംപ്, രാത്രി നടത്തം, വനിതാ ക്രിക്കറ്റ്, തുടങ്ങി 50 തികയ്ക്കുന്ന ഒക്ടോബർ 27 വരെ എന്നും പരിപാടികളുമായി സജീവമാകും ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷൻ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവം; പരിശോധന നടത്തി മെഡിക്കൽ ബോർഡ്
ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവം; പരിശോധന നടത്തി മെഡിക്കൽ ബോർഡ്, കുടുംബം ഇന്ന് പരാതി നൽകും