മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് കായലിൽ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി, രാത്രി വൈകിയും തെരച്ചിൽ തുടരുന്നു

Published : Aug 10, 2026, 10:20 PM IST
muthalappozhi

Synopsis

ഉടൻതന്നെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ സ്ഥലത്ത് തെരച്ചിൽ ആരംഭിച്ചു. ഫയർഫോഴ്സിന്റെ സ്കൂബ സംഘവും തെരച്ചിൽ നടത്തി. രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്.

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് കായലിൽ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി പ്രവീണിനെയാണ് കാണാതായത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ അഴിമുഖം കടന്ന് കായലിൽ പ്രവേശിക്കുമ്പോൾ അപസ്മാരം വന്ന് പ്രവീൺ കായലിൽ വീഴുകയായിരുന്നു. ഉടൻതന്നെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ സ്ഥലത്ത് തെരച്ചിൽ ആരംഭിച്ചു. ഫയർഫോഴ്സിന്റെ സ്കൂബ സംഘവും തെരച്ചിൽ നടത്തി. രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ദീപ ലേഖ മരിച്ചത് മനോവിഷമം കാരണം, മാനുഷിക പരി​ഗണന നോക്കാതെ സ്ഥലം മാറ്റുന്നു'; വിമർശനവുമായി എം വി ​ഗോവിന്ദൻ
ആ കസേരയിലിരുന്ന് അടിസ്ഥാനരഹിതമായ വിവാദങ്ങൾ സൃഷ്ടിക്കുന്നത് പദവിയുടെ അന്തസ്സിന് നിരക്കുന്നതല്ല; സ്പീക്കർക്കെതിരെ കെ.എൻ ബാലഗോപാൽ