'ബിജെപിയുടെ സവിശേഷതകള്‍ എന്തെല്ലാം ?'; സിബിഎസ്ഇ 10ാം ക്ലാസ് ചോദ്യപേപ്പര്‍ വിവാദത്തില്‍

By Web TeamFirst Published Mar 18, 2020, 7:09 PM IST
Highlights

വിവാദമാക്കേണ്ട കാര്യമില്ലെന്ന വിശദീകരണവുമായി സിബിഎസ്ഇ രംഗത്തെത്തി. സോഷ്യല്‍ സയന്‍സില്‍ രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ച് പഠിക്കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു സിബിഎസ്ഇയുടെ വാദം.
 

തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിലെ ചോദ്യം വിവാദത്തില്‍. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സവിശേഷതകള്‍ എന്തെല്ലാം എന്ന ചോദ്യമാണ് വിവാദത്തിലായത്. സോഷ്യല്‍ സയന്‍സ് ചോദ്യപേപ്പറിലാണ് വിവാദ ചോദ്യം ഉള്‍പ്പെടുത്തിയത്. ബിജെപിയുടെ അഞ്ച് സവിശേഷതകള്‍ എഴുതാനാണ് ആവശ്യപ്പെട്ടത്. അഞ്ച് മാര്‍ക്കിനായിരുന്നു ചോദ്യം.

നിര്‍ബന്ധമായി ഉത്തരമെഴുതേണ്ട ഗണത്തിലാണ് ചോദ്യം ഉള്‍പ്പെടുത്തിയത്. ചോദ്യത്തിന് മറ്റ് ഒപ്ഷനുകള്‍ ഉണ്ടായിരുന്നില്ല. വിവാദമാക്കേണ്ട കാര്യമില്ലെന്ന വിശദീകരണവുമായി സിബിഎസ്ഇ രംഗത്തെത്തി. സോഷ്യല്‍ സയന്‍സില്‍ രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ച് പഠിക്കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു സിബിഎസ്ഇയുടെ വാദം. എന്നാല്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

click me!