നെടുമ്പാശ്ശേരിയിൽ നിന്ന് ബഹറൈനിലേക്കുള്ള വിമാനം വൈകുന്നു; സാങ്കേതിക തകരാർ‌; പ്രതിഷേധിച്ച് യാത്രക്കാർ

Published : Oct 19, 2022, 10:21 AM ISTUpdated : Oct 19, 2022, 10:23 AM IST
നെടുമ്പാശ്ശേരിയിൽ നിന്ന് ബഹറൈനിലേക്കുള്ള വിമാനം വൈകുന്നു; സാങ്കേതിക തകരാർ‌; പ്രതിഷേധിച്ച് യാത്രക്കാർ

Synopsis

രാവിലെ 4.45 നു പുറപ്പെടേണ്ട വിമാനമാണ്  വൈകുന്നത്. സംഭവത്തെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു.

തിരുവനന്തപുരം: നെടുമ്പാശ്ശേരിയിൽ നിന്നും ബഹ്‌റൈനിലേക്കുള്ള ഗൾഫ് എയർലൈൻ വിമാനം  വൈകുന്നു. രാവിലെ 4.45 നു പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. വിമാനം വൈകിയ സാഹചര്യത്തില്‍ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സാങ്കേതിക തകരാർ ആണെന്നാണ് അധികൃതരുടെ വിശദീകരണം. വിമാനത്തിന് അകത്തു യാത്രക്കാർ പ്രതിഷേധിക്കുന്നു. യന്ത്രത്തകരാറാണ് പ്രശ്നം. വിമാനത്തിൽ നിന്നും യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. യന്ത്ര തകരാർ പരിഹരിക്കാൻ ശ്രമം തുടരുന്നു.

PREV
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി