വെള്ളപ്പൊക്കത്തെ തുടർന്ന് വൈദ്യുതി മുടങ്ങി; ഓക്സിജൻ കോൺസെൻട്രേറ്റർ പ്രവർത്തിക്കാതായതിനെ തുടർന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചു

Published : Aug 07, 2026, 06:20 PM IST
flood power outage leaves oxygen concentrator inactive patient dies in edathua

Synopsis

അപ്രതീക്ഷിത വെള്ളപ്പൊക്കത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനിടെ ഓക്സിജൻ കോൺസെൻട്രേറ്ററിന്‍റെ സഹായത്തോടെ വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചു

എടത്വ: അപ്രതീക്ഷിത വെള്ളപ്പൊക്കത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനിടെ ഓക്സിജൻ കോൺസെൻട്രേറ്ററിന്‍റെ സഹായത്തോടെ വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ കറുത്തേരിൽ വീട്ടിൽ കെ വി മോഹനൻ (63) ആണ് മരിച്ചത്. ദീർഘനാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന മോഹനൻ ഓക്സിജൻ കോൺസെൻട്രേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ശ്വാസോച്ഛ്വാസം നിലനിർത്തിയിരുന്നത്.

വെള്ളപ്പൊക്കത്തെ തുടർന്ന് വൈദ്യുതി വിതരണം നിലച്ചതോടെ കോൺസെൻട്രേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. തുടർന്ന് ആരോഗ്യനില വഷളായ മോഹനനെ എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളപ്പൊക്കത്തെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ ഒഴിവില്ലാത്തതിനാലും വീട്ടുവളപ്പിൽ വെള്ളക്കെട്ട് തുടരുന്നതിനാലും പ്രത്യേക സജ്ജീകരണം ഒരുക്കിയാണ് നാളെ രാവിലെ 11 മണിക്ക് സംസ്കാരം നടത്തുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കനത്ത മഴ: നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ബാധകമല്ല; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
നെല്ല് സംഭരണ ബോണസ്: 150 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ