16കാരിയെ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ സ്നേഹ മെർലിൻ ഒളിവിൽ; യുവതിക്കെതിരെ മുൻപും പോക്സോ കേസുകൾ

Published : Jun 13, 2026, 01:11 AM IST
sneha merlin

Synopsis

സ്നേഹക്കെതിരെയുള്ള മൂന്നാമത്തെ പോക്സോ കേസ് ആണ്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ സ്നേഹക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

കാസർകോട്: 16കാരിയെ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ ഒളിവിൽ പോയ 25കാരി സ്നേഹ മെർലിനെതിരെ മുൻപും സമാന പരാതികൾ. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ സ്നേഹ നേരത്തെ തന്നെ രണ്ട് പോക്സോ കേസുകളിൽ പ്രതിയാണ്. ഇപ്പോഴിതാ മൂന്നാമതൊരു പോക്സോ കേസ് കൂടി സ്നേഹക്കെതിരെ വന്നിരിക്കുകയാണ്. വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന കാസർകോട് സ്വദേശിയായ 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്.

ഏതാനും മാസം മുൻപാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു സ്നേഹ. തളിപ്പറമ്പ് സ്വദേശിയായ സ്നേഹ, കാസർകോടുള്ള പെൺകുട്ടിയുടെ വീട്ടിലെത്തുന്നു. അന്നവിടെ തങ്ങി. ഈ സമയത്താണ് 16കാരിയോട് മോശമായി പെരുമാറിയത്. പേടി കാരണം പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞതുമില്ല. പിന്നീട് സഹോദരിയോട് കാര്യം സൂചിപ്പിച്ചു. പിന്നാലെയാണ് മേൽപ്പറമ്പ് പൊലീസിനെ അറിയിക്കുന്നതും കേസ് എടുക്കുന്നതും. പരാതി ലഭിച്ചതിന് പിന്നാലെ സ്നേഹ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മുൻപ് രണ്ട് ആൺകുട്ടികളേയും ഒരു പെൺകുട്ടിയേയും പീഡിപ്പിച്ചെന്ന കേസിൽ പ്രതിയാണ് സ്നേഹ മെർലിൻ.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സതീശന്റെ '10000 കോടിയുടെ കപ്പൽ നിർമാണശാല' ഇടത് സർക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച 300 കോടിയുടെ പദ്ധതി, ഒപ്പിട്ടത് ആട്സൺ എൻജിനീയറിങ്
'ആ ആശങ്ക ചില മോഹഭംഗങ്ങളിൽ നിന്നുദിച്ചതാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് ബോധ്യമാകും'; അലോഷ്യസ് സേവ്യറിനെതിരെ കെഎസ്‌യു നേതാവ്