വില്ലനായി മയോണൈസ്: മലപ്പുറത്ത് വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യവിഷബാധ, 140ഓളം പേർ ചികിത്സയിൽ

Published : Jun 05, 2023, 01:03 AM ISTUpdated : Jun 05, 2023, 01:07 AM IST
വില്ലനായി മയോണൈസ്: മലപ്പുറത്ത് വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യവിഷബാധ, 140ഓളം പേർ ചികിത്സയിൽ

Synopsis

പനിയും ഛർദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ ഭക്ഷ്യവിഷബാധയേറ്റ് 140ഓളം പേർ ചികിത്സ തേടി. കഴിഞ്ഞ ദിവസം എരമംഗലത്ത് ഓഡിറ്റോറിയത്തിൽ നടന്ന അയിരൂർ സ്വദേശിയുടെ വിവാഹത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പനിയും ഛർദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മയോണൈസ് കഴിച്ചവർക്കാണ് കൂടുതൽ ഭക്ഷ്യവിഷബാധയുള്ളതെന്ന് പറയുന്നു. പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മാത്രം 40ഓളം പേർ ചികിത്സ തേടിയെന്നാണ് വിവരം.

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ കുട്ടികളും മുതിർന്നവരുമുണ്ട്. കൂടുതൽ പേർ വിവിധ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന് മുമ്പും എടപ്പാളിലെ കാലടിയിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു.

വയനാട്ടില്‍ വീണ്ടും ഭക്ഷ്യവിഷബാധ; കുഴിമന്തിയും അല്‍ഫാമും കഴിച്ച കുട്ടികളടക്കം 15ഓളം പേര്‍ ആശുപത്രിയില്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ