
കൊച്ചി: കൊച്ചിയിൽ പതിനാലുകാരന് നിർബന്ധിച്ച് ലഹരി നൽകിയെന്ന് കേസിൽ അമ്മൂമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി പ്രവീൺ അലക്സാണ്ടർ ആണ് പൊലീസിന്റെ പിടിയിലായത്. തനിക്ക് പല തവണ മദ്യം നൽകിയതായും രണ്ടുതവണ കഞ്ചാവ് വലിപ്പിച്ചെന്നും 14 കാരൻ മൊഴി നൽകിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നോർത്ത് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.