മൂന്നാറില്‍ കണ്ട 'അജ്ഞാതജീവി'യെ തിരിച്ചറിഞ്ഞു; മാസങ്ങള്‍ക്ക് മുമ്പ് കണ്ട അതേ കരിമ്പുലി

Published : Mar 23, 2024, 09:23 AM IST
മൂന്നാറില്‍ കണ്ട 'അജ്ഞാതജീവി'യെ തിരിച്ചറിഞ്ഞു; മാസങ്ങള്‍ക്ക് മുമ്പ് കണ്ട അതേ കരിമ്പുലി

Synopsis

ഇന്നലെ കരിമ്പുലിയെ കണ്ടയാള്‍ അതിന്‍റെ വീഡിയോയും ഫോട്ടോകളും വനം വകുപ്പിന് കൈമാറിയിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറലാണ്.

ഇടുക്കി: മൂന്നാറില്‍ ഇന്നലെ കണ്ട 'അജ്ഞാത ജീവി'യെ തിരിച്ചറിഞ്ഞു. മലമുകളില്‍ കണ്ടത് കരിമ്പുലിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻ മലയിലാണ് കരിമ്പുലിയെ കണ്ടത്. എന്നാല്‍ ഇത് കരിമ്പുലിയാണെന്നത് നേരത്തെ വ്യക്തമായിരുന്നില്ല. അതിനാല്‍ തന്നെ 'അജ്ഞാതജീവി' എന്ന പേരിലാണ് വാര്‍ത്ത പ്രചരിച്ചത്.

ഇന്നലെ കരിമ്പുലിയെ കണ്ടയാള്‍ അതിന്‍റെ വീഡിയോയും ഫോട്ടോകളും വനം വകുപ്പിന് കൈമാറിയിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറലാണ്. ഫോട്ടോകളും വീഡിയോയുമെല്ലാം പരിശോധിച്ച ശേഷം വനം വകുപ്പ് തന്നെയാണ് ഇത് കരിമ്പുലിയാണെന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. 

മാസങ്ങൾക്ക് മുമ്പ് ചൊക്കനാട് ഭാഗത്ത് കണ്ട അതേ കരിമ്പുലിയാണിതെന്നും വനം വകുപ്പ് പറയുന്നു. ഒന്നര വര്‍ഷം മുമ്പ് പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിടിടിവി ക്യാമറയില്‍ പതിഞ്ഞ കരിമ്പുലിയും ഇതുതന്നെയാണെന്നാണ് നിഗമനം.

Also Read:- സര്‍ക്കാര്‍ നല്‍കിയ തുക തികഞ്ഞില്ല; പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്ക് 6 വര്‍ഷത്തിനിപ്പുറവും ദുരിതം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്