
പത്തനംതിട്ട: മരംമുറി അന്വേഷിക്കാൻ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി. പത്തനംതിട്ട കൊച്ചു കോയിക്കലിൽ ചൊവ്വാഴ്ചയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥയെ അടക്കം ആക്രമിച്ചതായി പരാതി ഉയര്‍ന്നത്. ഫോറസ്റ്റ് സെക്ഷൻ ഓഫിസർ സുരേഷ് , ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമ്മു ഉദയൻ എന്നിവരടക്കം നാല് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. എന്നാൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടക്കം പരാതി നൽകിയിട്ടും മൂഴിയാർ പോലീസ് കേസെടുക്കുന്നില്ലെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam