'വന്യജീവിശല്യം നേരിടാന്‍ വനംവകുപ്പ് ജീവനക്കാർ രാപ്പകൽ അധ്വാനിക്കുന്നു,അവരുടെ ആത്മവീര്യം കെടുത്തരുത്'

By Web TeamFirst Published Feb 1, 2023, 10:35 AM IST
Highlights

വന്യജീവിശല്യം തടയാനുള്ള സർക്കാർ നടപടികൾ വിലയിരുത്താതെ പരാജയം എന്ന് വിലയിരുത്തുന്നത് ശരിയല്ല.വന്യജീവി സംഘർഷം എങ്ങിനെ തടയാമെന്നതില്‍ ശാസ്ത്രീയ പഠനം സർക്കാർ നടത്തും.അഞ്ചുവർഷത്തിൽ വന്യജീവി ആക്രമണങ്ങളിൽ 637 മരണങ്ങൾ ഉണ്ടായെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ 

തിരുവനന്തപുരം:വന്യജീവിശല്യം തടയാനുള്ള സർക്കാർ നടപടികളെ ന്യായീകരിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.സർക്കാർ നടപടികൾ വിലയിരുത്താതെ പരാജയം എന്ന് വിലയിരുത്തുന്നത് ശരിയല്ല.കേരളത്തിന്‍റെ  മാത്രം തീരുമാന പരിധിയിലല്ല കാര്യങ്ങളെല്ലാം.വന്യജീവി സംഘർഷം എങ്ങിനെ തടായമെന്നതില്‍ ശാസ്ത്രീയ പഠനം സർക്കാർ നടത്തും.വനം വകുപ്പ് ജീവനക്കാർ രാപ്പകൽ അധ്വാനിക്കുന്നു അവരുടെ ആത്മവീര്യം കെടുത്തരുത്.ചിന്നക്കനാലിൽ ശക്തി വേൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഭാരുണ സംഭവമാണ്.കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്‍റെ  മകന് വനം വകുപ്പിൽ ജോലി നൽകും.നിയമ സഭ നിർത്തി ഈ വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മന്ത്രി വിശദീകരിച്ചു.

 

 വനം മന്ത്രി അതീവ ലാഘവത്തോടെ പ്രശ്നത്തെ കാണുന്നുവെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമാതി തേടിയ സണ്ണി ജോസഫ് പറഞ്ഞു.വയനാട്ടിലെ തോമസിന്‍റെ  മരണം തക്ക സമയത്തു ചികിത്സ കിട്ടാത്തതുകൊണ്ടാണ്.2021 മുതൽ വന്യജീവി അക്രമത്തിൽ കൃഷി നശിച്ചവർക്ക് നഷ്ട പരിഹാരം നൽകുന്നില്ല..വനം മന്ത്രി ഉറക്കം നടിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി . എന്നാല്‍ 2000 ലധികം കാട്ടു പന്നികളെ സർക്കാർ മേൽ നോട്ടത്തിൽ തന്നെ കൊന്നിട്ടുണ്ടെന്ന്  മന്ത്രി വ്യക്തമാക്കി..മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍  അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

click me!