കോന്നിയിൽ സിപിഎം മുൻ എൽസി സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ; ആരോപണവുമായി കുടുംബം

Published : Jan 13, 2021, 12:06 PM ISTUpdated : Jan 13, 2021, 01:02 PM IST
കോന്നിയിൽ സിപിഎം മുൻ എൽസി സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ; ആരോപണവുമായി കുടുംബം

Synopsis

ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് എതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. 

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ സിപിഎം മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോന്നി വട്ടക്കാവ് സ്വദേശി സി കെ ഓമനക്കുട്ടനെ (48) ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് എതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. 

കോന്നി ആർസിബി ഗ്യാസ് ഏജൻസിയിലെ ജീവനക്കാരൻ ആയിരുന്നു ഓമനക്കുട്ടന്‍. ഒരു വർഷത്തോളം ആയി ഓമനക്കുട്ടൻ പാർട്ടിയിൽ സജീവമായിരുന്നില്ല. പാർട്ടിയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി ഓമനക്കുട്ടന്‍റെ ഭാര്യ രാധ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വാർഡിലെ സിപിഎം സ്ഥാനാർത്ഥിയുടെ പരാജയത്തെ തുടർന്നാണ് ഭീഷണി തുടങ്ങിയത്. ഒരു തവണ കയ്യേറ്റം ചെയ്യുകയും ഉണ്ടായി. ജോലി കളയും എന്നും ഭീഷണിപ്പെടുത്തിയതായി രാധ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും