
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ പ്രാദേശിക കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷയിൽ ഇളവ് നൽകി ഹൈകോടതി. കേസില്‍ പ്രതിയായ മുൻ സിപിഎം ലോക്കൽ സെക്രട്ടറി ആർ ബിജുവിന്‍റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. ചേര്‍ത്തലയിലെ കോൺഗ്രസ് നേതാവ് കൊച്ചുപറമ്പിൽ കെ.എസ്. ദിവാകരനെ കൊലപ്പെടുത്തിയ കേസിലാണ് ഉത്തരവ്.
സിപിഎം ചേർത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും ആറാം പ്രതിയുമായ ആർ.ബൈജുവിന്‍റെ വധശിക്ഷയാണ് ഹൈക്കോടതി 10 വർഷമാക്കി കുറച്ചത്. ഇതിനുപുറമെ കേസിലെ ഒന്ന് മുതൽ നാലുവരെയുള്ള പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷയും ഹൈക്കോടതി 10 വർഷമായും കുറച്ചു. ആലപ്പുഴ സെഷൻസ് കോടതി ജീവപര്യന്തം വിധിച്ച അഞ്ചാം പ്രതി സേതുകുമാറിനെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിട്ടയച്ചു. 2009 നവംബർ 29 നാണ് ചേർത്തല നഗരസഭ 32–ാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റായിരുന്ന ദിവാകരനെ പ്രതികൾ കൊലപ്പെടുത്തിയത്.
ഇതുവരെ ഒഴുകിയെത്തിയത് 67 മൃതദേഹങ്ങള്‍, 121 ശരീരഭാഗങ്ങൾ; ചാലിയാറിൽ തെരച്ചിൽ തുടരുമെന്ന് കൃഷി മന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam