മുൻ എംഎൽഎ എ.യൂനുസ് കുഞ്ഞ് അന്തരിച്ചു; സംസ്കാരം വൈകിട്ട് കൊല്ലം കൊല്ലൂർവിള ജുമാ മസ്ജിദിൽ

Web Desk   | Asianet News
Published : Feb 03, 2022, 07:31 AM IST
മുൻ എംഎൽഎ എ.യൂനുസ് കുഞ്ഞ് അന്തരിച്ചു; സംസ്കാരം വൈകിട്ട് കൊല്ലം കൊല്ലൂർവിള ജുമാ മസ്ജിദിൽ

Synopsis

കൊല്ലം സ്വദേശിയായ യൂനുസ് കുഞ്ഞ് 1991ൽ മലപ്പുറത്ത് നിന്നാണ്  നിയമസഭാ അംഗം ആയത്. കശുവണ്ടി വ്യവസായിയായിരുന്ന യൂനുസ് കുഞ്ഞ് പിന്നീട് വിദ്യാഭ്യാസ മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു

കൊല്ലം: മുസ്ലിം ലീഗ് നേതാവും മുൻ എം എൽ എയുമായ എ.യൂനുസ് കുഞ്ഞ് (younus kunju)അന്തരിച്ചു. 80 വയസായിരുന്നു .തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ (cariac arrest)തുടർന്നായിരുന്നു  അന്ത്യം. കൊവിഡ് ബാധിതനായിരുന്ന യൂനുസ് കുഞ്ഞിന് രോഗം ഭേദമായതിനു പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. 

കൊല്ലം സ്വദേശിയായ യൂനുസ് കുഞ്ഞ് 1991ൽ മലപ്പുറത്ത് നിന്നാണ്  നിയമസഭാ അംഗം ആയത്. കശുവണ്ടി വ്യവസായിയായിരുന്ന യൂനുസ് കുഞ്ഞ് പിന്നീട് വിദ്യാഭ്യാസ മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. പ്രഫഷണൽ കോളജുകളടക്കം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ്. മൃതദേഹം രാവിലെ 10 മണി മുതൽ പള്ളിമുക്ക് യൂനുസ് കോളേജിൽ പൊതുദർശനത്തിനു വയ്ക്കും. വൈകിട്ട് 4ന് കൊല്ലൂർവിള ജുമാ മസ്ജിദിൽ ആണ് കബറടക്കം നിശ്ചയിച്ചിരിക്കുന്നത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും