
മലപ്പുറം: മോട്ടിവേഷ്ണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ് മാമ്പാടിനെതിരെ പോക്സോ കേസ്. കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ് ചേവായൂര്‍ പൊലീസ് കേസെടുത്തത്. എഫ്ഐആര്‍ ഇട്ടതിന് തൊട്ടുപിന്നാലെ ഫിലിപ്പിനെ നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയാണ് അതീജിവിതയെന്നാണ് പൊലസ് പറയുന്നത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ കൗൺസിലിങ്ങിനായി ഫിലിപ് മാമ്പാടിനെ ആശ്രയിച്ചിരുന്നു. ഇടക്കാലത്ത് രക്ഷിതാക്കളുടെ സമ്മതത്തോടുകൂടി പെൺകുട്ടി ഫിലിപ്പിന്‍റെ സംരക്ഷണയിലാണ് താമസിച്ചിരുന്നത്.
ഇതിനിടെ, പെൺകുട്ടിയുടെ രക്ഷിതാക്കൾ അറിയാതെ, കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് കൊണ്ടുപോയി ലോഡ്ജിൽ വെച്ച് ഉപദ്രവിച്ചുവെന്നാണ് പരാതി. 2025 സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളിലാണ് കേസിന് ആധാരമായ സംഭവം. രക്ഷിതാക്കളുടെ അറിവില്ലാതെ അതിജീവിതയെ കൊണ്ടുപോയി, പീഡനം, പോക്സോ വകുപ്പുകള്‍ എന്നിവ ഉൾപ്പെടെ ചുമത്തിയാണ് എഫ്ഐആര്‍. കേരള പൊലീസിൽ സബ് ഇൻസ്പെക്ടര്‍ ആയിരിക്കെയാണ് ഫിലിപ് മമ്പാട് സ്വയം വിരമിച്ചത്. പിന്നാലെ, മോട്ടിവേഷൻ, കൗൺസിലിങ് മേഖലയിൽ സജീവമായി. അതിനിടെയാണ് പോക്സോ കേസിൽ പ്രതിയാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam