വാളയാർ കേസ്; ജുഡീ. കമ്മീഷൻ റിപ്പോർട്ട് സോജനെ വെള്ള പൂശാൻ; മുൻ പബ്ലിക് പ്രോസിക്യൂട്ടർ

By Web TeamFirst Published Jan 14, 2021, 9:48 PM IST
Highlights

യാതൊരു നടപടി ക്രമങ്ങളും ഹനീഫാ കമ്മീഷൻ പാലിച്ചില്ല. നിയമപരമായി തനിക്ക് ലഭിക്കേണ്ട അവരങ്ങൾ നൽകാതെയാണ് മൊഴി എടുത്തത്. ഡിവൈഎസ്പി സോജനെ സംരക്ഷിക്കാൻ വേണ്ടിയാണ് റിപ്പോർട്ട് തയ്യാറാക്കിയത് എന്നും ജലജ മാധവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പാലക്കാട്: വാളയാറിൽ സഹോദരികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജുഡീഷ്യൽ കമ്മീഷനെതിരെ ആഞ്ഞടിച്ച് മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ. യാതൊരു നടപടി ക്രമങ്ങളും ഹനീഫാ കമ്മീഷൻ പാലിച്ചില്ല. നിയമപരമായി തനിക്ക് ലഭിക്കേണ്ട അവരങ്ങൾ നൽകാതെയാണ് മൊഴി എടുത്തത്. ഡിവൈഎസ്പി സോജനെ സംരക്ഷിക്കാൻ വേണ്ടിയാണ് റിപ്പോർട്ട് തയ്യാറാക്കിയത് എന്നും ജലജ മാധവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോടതിയിൽ തനിക്ക് പിഴവ് പറ്റിയിട്ടില്ല. ഇരകൾക്ക് വേണ്ടി ഇനിയും കോടതിയിയിൽ ഹാജരാകാൻ സന്നദ്ധയാണ്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ജ്യുഡിഷ്യൽ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.  റിപ്പോർട്ട് ഡിവൈഎസ്പി സോജനെ വെളള പൂശാൻ ആണെന്നും ജലജ മാധവൻ ആരോപിച്ചു. 

click me!