ടാറ്റാസൺസ് മുൻ ഡയറക്ടറും മലയാളിയുമായ ആർ കെ കൃഷ്ണകുമാർ അന്തരിച്ചു

Published : Jan 01, 2023, 11:41 PM ISTUpdated : Jan 01, 2023, 11:42 PM IST
ടാറ്റാസൺസ് മുൻ ഡയറക്ടറും മലയാളിയുമായ ആർ കെ കൃഷ്ണകുമാർ അന്തരിച്ചു

Synopsis

സാമൂഹിക സേവനങ്ങൾ നടത്തുന്ന ടാറ്റാ ഗ്രൂപ്പിന്‍റെ രണ്ട് ട്രസ്റ്റുകളിൽ അംഗമാണ്. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

മുംബൈ : ടാറ്റാസൺസ് മുൻ ഡയറക്ടറും മലയാളിയുമായ ആർ.കെ കൃഷ്ണകുമാർ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.1965 ൽ ടാറ്റാഗ്രൂപ്പിൽ ചേർന്ന ശേഷം കമ്പനിയുടെ വള‍ർച്ചയിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് കൃഷ്ണകുമാർ. സാമൂഹിക സേവനങ്ങൾ നടത്തുന്ന ടാറ്റാ ഗ്രൂപ്പിന്‍റെ രണ്ട് ട്രസ്റ്റുകളിൽ അംഗമാണ്. 2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മാനുഷിക മൂല്യങ്ങൾ കാത്ത് സൂക്ഷിച്ച മികച്ച വ്യക്തിത്വത്തെയാണ് നഷ്ടമായതെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. ടാറ്റാ ഗ്രൂപ്പും കേരളവുമായ ബന്ധം ദൃഢമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു കൃഷ്ണകുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു.

പുതുവർഷ ദിനത്തിൽ കൊടുംക്രൂരത; വഴിയോര കടകൾക്ക് തീയിട്ടു സാമൂഹ്യ വിരുദ്ധർ; ലക്ഷങ്ങളുടെ നഷ്ടം, കണ്ണീരോടെ ഉടമകൾ

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ദിലീപിനെപ്പറ്റി നടിയ്ക്ക് ആദ്യഘട്ടത്തിൽ സംശയമോ പരാതിയോ ഉണ്ടായിരുന്നില്ല'; നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
'ഇക്കൊല്ലം മാറി'; എൽഡിഎഫിന്‍റെ 25 വർഷത്തെ കുത്തക തകർത്ത് യുഡിഎഫ് കൊയ്തത് ചരിത്ര വിജയം