
തിരുവനന്തപുരം;
തിരുവനന്തപുരം:ദേശീയ പതാകയെ അവഹേളിച്ചതിന്‍റെ പേരിൽ ആമസോണിനെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് . എസ്. എസ്. മനോജ് 2022 ജനുവരി 25ന് നൽകിയ പരാതിയിലാണ് നവംബർ 15ന് പോലീസ് കേസ് രജിസ്റ്റർ (നം. 1583/2022) ചെയ്തത്.റിപബ്ലിക്ക് ദിന വിപണി ലക്ഷ്യം വച്ച് ചെരുപ്പ്, റ്റീ ഷർട്ട്, മിഠായി തൊലി, ചുരിദാർ, സിറാമിക് കപ്പ് തുടങ്ങി വസ്തുക്കളിൽ ദേശീയ പതാകയുടെ ചിത്രം പ്രിന്‍റ് ചെയ്ത് വിപണനത്തിനായി ആമസോൺ പോർട്ടലിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിന്‍റെ സ്ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയത്.
THE PREVENTION OF INSULTS TO NATIONAL HONOUR ACT, 1971 സെക്ഷൻ 2, പ്രകാരവും, INDIAN FLAG CODE - 2002 (സെക്ഷൻ 2.1 (iv) & (v) പ്രകാരം)ന്‍റെ കടുത്ത ലംഘനം പ്രത്യേകമായി ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
രാജ്യത്തെ നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ചും സ്ഥിരമായി ലംഘിച്ചും, ദേശീയ പതാകയേയും അതു വഴി ഇന്ത്യൻ ദേശീയതയേയും അപമാനിച്ചും ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഇത്തരം വിദേശ ഓൺലൈൻ കമ്പനികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.ഇപ്പോൾ തന്നെ തെളിവുകൾ നശിപ്പിക്കാനുള്ള സമയം കമ്പനിക്ക് ലഭിച്ചു കഴിഞ്ഞു. വിവര സാങ്കേതിക വിദ്യയിലെ അതീവ വിദഗ്ധരുടെ സഹായത്തോടെ നടത്തുന്ന അന്വേഷണത്തിനു മാത്രമേ ഫലം കാണാൻ കഴിയുള്ളൂവെന്നും, കമ്പനിക്കെതിരെ ശിക്ഷാ നടപടികൾ ഉറപ്പാക്കും വരെ നിയമ പോരാട്ടം തുടരുമെന്നും സംഘടന അറിയിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam