4 വയസുകാരിയെ കൊലപ്പെടുത്തി ബാ​ഗിൽ ഉപേക്ഷിച്ച സംഭവം; പ്രതികൾക്ക് 18 വർഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

Published : Mar 17, 2025, 07:55 PM IST
4 വയസുകാരിയെ കൊലപ്പെടുത്തി ബാ​ഗിൽ ഉപേക്ഷിച്ച സംഭവം; പ്രതികൾക്ക് 18 വർഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

Synopsis

പ്രതികളായ തിരുപ്പൂ൪ സ്വദേശി കദീജ ബീവി എന്ന സോലയ, കവിത എന്ന ഫാത്തിമ എന്നിവരെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 

പാലക്കാട്: ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ടുവന്ന നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് 18 വ൪ഷം കഠിനതടവും മൂന്നു ലക്ഷം പിഴയും വിധിച്ച് കോടതി. പാലക്കാട് ഒലവക്കോടിൽ 2019 ജനുവരിയിൽ നടന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികളായ തിരുപ്പൂ൪ സ്വദേശി കദീജ ബീവി എന്ന സോലയ, കവിത എന്ന ഫാത്തിമ എന്നിവരെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 

2019 ജനുവരി 15 നാണ് കേസ്സിനാസ്പദമായ സംഭവം. പാലക്കാട് ഒലവക്കോട് താണാവ് റെയിൽവെ ഓവർ ബ്രിഡ്ജിന് താഴെ 4 വയസ് പ്രായമുള്ള പെൺകുട്ടിയുടെ മൃതശരീരം ബാഗിലാക്കി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പിന്നാലെയാണ് ഭിക്ഷാടന സംഘങ്ങളിൽപെട്ട പ്രതികളെ പിടികൂടിയത്. കേസിൽ ഒന്നാം പ്രതി സുരേഷും, രണ്ടാ പ്രതി സത്യയും നാലാം പ്രതി ഫെമിന എന്നിവരും ഒളിവിലാണ്. 

ഇഫ്താ൪ സംഗമത്തിനിടെ തെങ്ങ് കടപുഴകി വീണ് അപകടം; വീടിൻ്റെ ഒരു വശം തകർന്നു, അപകടത്തിൽ ആർക്കും പരിക്കില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രം; പരിഹസിച്ച് ഖുശ്ബു
ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോ​ഗസ്ഥരോട്, ദോശയും ചമ്മന്തിയും വാങ്ങി നൽകി; നിരാഹാര സമരം അവസാനിപ്പിച്ചു