കണ്ണൂർ ജില്ലാ ട്രഷറിയിൽ തട്ടിപ്പ്; സീനിയർ അക്കൗണ്ടന്‍റ് അറസ്റ്റിൽ, തട്ടിയെടുത്തത് 10 ലക്ഷത്തോളം രൂപ

By Web TeamFirst Published Nov 27, 2021, 5:04 PM IST
Highlights

അക്കൗണ്ട് നമ്പറിലോ ഐഎഫ്എസ്സി  കോഡിലേയോ പ്രശ്നം കാരണം ഗുണഭോക്താക്കൾക്ക് ലഭിക്കാതെ തിരിച്ച് ട്രഷറിയിലെത്തുന്ന തുകയിലാണ് തട്ടിപ്പ് നടത്തിയത്.  ട്രഷറിയിൽ തിരിച്ചെത്തുന്ന തുക സ്വന്തം പേരിലുള്ള ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് നിതിൻ രാജ് മാറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.  

കണ്ണൂര്‍ : കണ്ണൂർ ജില്ലാ ട്രഷറിയിൽ ( District Treasury Kannur ) തട്ടിപ്പ് നടത്തിയ സീനിയർ അക്കൗണ്ടന്‍റ് അറസ്റ്റിൽ ( arrest ). കണ്ണൂർ കൊറ്റാളം സ്വദേശി നിതിൻ രാജിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 10 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനം. അക്കൗണ്ട് നമ്പറിലോ ഐഎഫ്എസ്സി  കോഡിലേയോ പ്രശ്നം കാരണം ഗുണഭോക്താക്കൾക്ക് ലഭിക്കാതെ തിരിച്ച് ട്രഷറിയിലെത്തുന്ന തുകയിലാണ് തട്ടിപ്പ് നടത്തിയത്.  ട്രഷറിയിൽ തിരിച്ചെത്തുന്ന തുക സ്വന്തം പേരിലുള്ള ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് നിതിൻ രാജ് മാറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.  

ട്രഷറി ഉദ്യോഗസ്ഥരുടെ പരാതിയിൽ  കഴിഞ്ഞ ദിവസം ട്രഷറിയിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിതിൻ രാജ് അറസ്റ്റിലായത്. വിവിധ ഇടപാടുകളിലായി ഏകദേശം 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടത്തിയത്. 2019 മുതൽ ട്രഷറിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടത്തിയിരുന്നു. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് ഇയാളെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു.

click me!