
തിരുവനന്തപുരം: മെസിയെ കേരളത്തിൽ കൊണ്ടുവരാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്ത് എസ്ഐടി. എഡിജിപി പി വിജയൻെറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തത്. മെസിയുടെ കൊണ്ടുവരാനെന്ന പേരിൽ നടന്ന എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നതിന് വേണ്ടി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും അതിൻ്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്യുന്നുവെന്നാണ് എസ്ഐടി നിലപാട്. കളമശേരി സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്. കൂടുതൽ രേഖകള്‍ ആവശ്യപ്പെടുന്നതിനും മൊഴിയെടുക്കുന്നതിനും നിയമപരമായ പിൻബലത്തിന് വേണ്ടിയാണ് പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam