മെസ്സിയുടെ പേരിലെ തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനൽ ഓഫീസിലും ഉടമ ആന്‍റോ അഗസ്റ്റിന്‍റെ വീടുകളിലും ഫ്ലാറ്റുകളിലും എസ്ഐടി പരിശോധന; തട്ടിപ്പിൽ കേസെടുത്തു

Published : Sep 16, 2026, 06:38 AM ISTUpdated : Sep 16, 2026, 02:04 PM IST
SIT Raid

Synopsis

ആന്റോ അ​ഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോർട്ടർ ചാനൽ കൊച്ചി ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. പുലർച്ചെ നാല് മണിക്കാണ് പരിശോധന ആരംഭിച്ചത്.

കൊച്ചി: മെസ്സിയെ കേരളത്തിലേക്ക് കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പിന്‍റെ വിവരങ്ങൾ തേടി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം. റിപ്പോർട്ടർ ടിവിയുടെ ഓഫീസിലും ആന്‍റോ അഗസ്റ്റിന്‍റേയും സഹോദരൻമാരുടേയും വീടുകളിലും റെയ്ഡ് നടത്തി. ആന്‍റോ അഗസ്റ്റിന്‍റെ കൊച്ചി ചെമ്പുമുക്കിലെ ഫ്ലാറ്റുകളിലും വയനാട്ടിലെ വീട്ടിലും റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരിയിലെ ഹെഡ് ഓഫീസിലുമാണ് പരിശോധന നടന്നത്.

മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് കുറ്റകരമായ ഗൂഢാലോചന നടത്തി സർക്കാരിനെയും പൊതുജനങ്ങളേയും വഞ്ചിച്ച് ലാഭമുണ്ടാക്കുകയും ചട്ടവിരുദ്ധമായി കലൂർ രാജ്യാന്തര സ്റ്റേഡിയം കൈവശം വയ്കക്കാൻ ശ്രമിച്ചതിനുമെതിരെ അഗസ്റ്റിൻ സഹോദരങ്ങൾക്കും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെയുള്ള കേസിന്‍റെ ഭാഗമായിട്ടായിരുന്നു പരിശോധന.

കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്ത എഫ്ഐആറിന്‍റേയും മജിസ്ട്രേട്ട് കോടതിയില്‍ നിന്നുള്ള സേര്‍ച്ച് അനുമതിയുടേയും അടിസ്ഥാനത്തിലായിരുന്നു വീടുകളിലും റിപ്പോര്‍ട്ടര്‍ടിവി ഓഫീസിലും പോലീസ് പരിശോധന നടത്തിയത്. രാവിലെ അഞ്ചരയോടെ ആന്‍റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും താമസിക്കുന്ന ചെമ്പുമുക്കിലെ ഫ്ലാറ്റിൽ എസ്ഐടി സംഘം എത്തി. ഇതുവരെ നടത്തിയ അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ആന്‍റോ അഗസ്റ്റിനിൽ നിന്ന് പ്രാഥമികമായി വിവരങ്ങൾ ശേഖരിച്ചു.

സ്പോൺസർഷിപ് വന്ന വഴി, സർക്കാർ അനുമതിക്ക് മുമ്പേ അർജന്റീനയുമായുള്ള കരാർ ഒപ്പിട്ടത്, വിദേശത്തേക്ക് പണം അയച്ചതിന്റെ ഉറവിടം, പണം വന്ന വഴി, ഫെമ ചട്ടം ലംഘിച്ചുള്ള പണം കൈമാറ്റം, കലൂർ സ്റ്റേഡിയം കരാർ ഇല്ലാതെ കൈവശം വച്ചത് എന്നിവ സംബന്ധിച്ചാണ് വിവരങ്ങൾ തേടിയത്. പുലർച്ചെ തന്നെ വയനാട് വാഴവറ്റയിലെ ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിലും ഇടപ്പള്ളിയിലെ ഗോട്ട് ആഡ് ഗ്ലോബലിന്‍റെ ഓഫീസിലും അന്വേഷണ സംഘം എത്തി.

അഞ്ചേ മുക്കാലോടെ കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെത്തിയ പോലീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂസ് ഡസ്കിലാണ് ആദ്യം കയറിയത് . രാവിലെ ജീവനക്കാര്‍ ഉള്ള സ്ഥലത്താണ് എത്തിയതെന്നാണ് പോലീസ് വിശദീകരണം. എന്നാല്‍ ഡസ്കിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ പോലീസ് പിടിച്ചു വെച്ചത് പ്രതിഷേധത്തിനിടയാക്കി. പിന്നീട് ഒരു മണിക്കൂറിനു ശേഷമാണ് ഫോണുകള്‍ തിരികെ നല്‍കിയത്. മെസിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ തേടി

റിപ്പോര്‍ട്ടര്‍ ടിവിയുടെ അഡ്മിനിസ്ട്രേഷൻ ഓഫീസിലും ആന്‍റോ അഗസ്റ്റിന്‍റെ മുറിയിലും പരിശോധിക്കാനെത്തിയ സംഘം ന്യൂസ് ഡസ്കില്‍ കയറിയതും മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചുവെച്ചതും പോലീസിനു പറ്റിയ പിഴവായി. എന്നാൽ ചാനലിന്‍റെ സംപ്രേഷണം പരിശോധന മൂലം തടസ്സപ്പെട്ടില്ല. ഫോണുകള്‍ പിടിച്ചുവെക്കുന്നത് സ്വാഭാവിക നടപടി ക്രമമാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.

ചട്ടങ്ങൾ പാലിച്ച് നിയമപ്രകാരമാണ് പരിശോധനയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും എന്നാൽ കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പൊലീസ് ചോദിച്ചതെന്നും ആന്‍റോ അഗസ്റ്റിൻ. ഫ്ലാറ്റിലെ പരിശോധനയ്ക്ക് ശേഷം ആന്‍റോ അഗസ്റ്റിനുമായി കളമശ്ശേരി ഓഫീസിലെത്തിയ എസ്ഐടി സംഘം ഓഫീസ് രേഖകളും അര്‍ജന്‍റീന ടീം മാനേജ്മെന്ർ‍റുമായി നടത്തിയ കത്തിടപാടുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും പരിശോധിച്ചു.

മെസിയെ കേരളത്തിലെത്തിക്കാൻ നടത്തിയ തട്ടിപ്പിൽ കളമശ്ശേരി സ്റ്റേഷനിൽ ഇന്നലെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് വിവിധയിടങ്ങളിൽ ഓരേ സമയം റെയ്ഡ് നടന്നത്. റിപ്പോർട്ടർ ടിവിയുടെ കൊച്ചി ഓഫീസിലും ആന്‍റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും താമസിക്കുന്ന ചെമ്പുമുക്കിലെ ഫ്ലാറ്റിലും വയനാട്ടിലെ അഗസ്റ്റിൻ സഹോദരൻമാരുടെ കുടുംബ വീട്ടിലും പരിശോധന നടത്തി. ഇടപ്പള്ളിയിലുള്ള ഗോട്ട് ആഡ് ഗ്ലോബലിന്‍റെ ഓഫീസിലും എസ്ഐടി സംഘം എത്തി. ഇതുവരെ നടത്തിയ അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ആന്‍റോ അഗസ്റ്റിനിൽ നിന്ന് പ്രാഥമികമായി വിവരങ്ങൾ ശേഖരിച്ചു. സ്പോൺസർഷിപ് വന്ന വഴി,

സർക്കാർ അനുമതിക്ക് മുമ്പേ അർജന്‍റീനയുമായുള്ള കരാർ ഒപ്പിട്ടത്, വിദേശത്തേക്ക് പണം അയച്ചതിന്റെ ഉറവിടം, പണം വന്ന വഴി,ഫെമ ചട്ടം ലംഘിച്ചുള്ള പണം കൈമാറ്റം, കലൂർ സ്റ്റേഡിയം കരാർ ഇല്ലാതെ കൈവശം വച്ചത് എന്നിവ സംബന്ധിച്ചാണ് വിവരങ്ങൾ തേടിയത്. അതിനിടെ ന്യൂസ് ഡെസ്ക്കിന്‍റെ പ്രവർത്തനങ്ങൾ തടസ്സപ്പെടത്തിയെന്നാരോപിച്ച് ജീവനക്കാർ പ്രതിഷേധിച്ചു. എന്നാൽ തട്ടിപ്പിൽ കമ്പനിയും പ്രതിയാണെന്നും ബെനാമി ഇടപാടുകൾ തെളിഞ്ഞിട്ടുണ്ടെന്നും ബന്ധപ്പെട്ട രേഖകൾ തേടിയാണ് ഓഫിസിൽ എത്തിയതെന്നും അന്വേഷണ സംഘം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് തുറന്ന് തരാൻ ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ല ബന്ധപ്പെട്ട ഓഫിസര്മാരെ വിളിച്ചിട്ടും നടപടി എടുത്തില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രിയെ അറിയിച്ചില്ല; ബാറുകളുടെ ലൈസൻസ് പുതുക്കൽ മാത്രമല്ല, പുതിയ ലൈസൻസുകളും അനുവദിച്ചതായി റിപ്പോർട്ട്
കൊല്ലം പുനലൂരിൽ പേവിഷബാധയേറ്റ് എട്ടു വയസ്സുകാരി മരിച്ച സംഭവം: അനാസ്ഥയില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ അമ്മ ഹബീറ